സാഫ് ഫുട്ബാള്‍ : ശ്രീലങ്കന്‍ ടീം എത്തി


തിരുവനന്തപുരം: 11ാമത് സാഫ് ഫുട്ബാളിനോടനുബന്ധിച്ച് ശ്രീലങ്കന്‍ ഫുട്ബാള്‍ ടീം തിരുവനന്തപുരത്തത്തെി. തിങ്കളാഴ്ച രാവിലെ 9.30 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 33 അംഗ ടീമിനെ സാഫ് വര്‍ക്കിങ് ചെയര്‍മാനും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ വി. ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും കെ.എഫ്.എ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സാഫ് ഫുട്ബാളുമായി ബന്ധപ്പെട്ട് കേരളത്തിലത്തെുന്ന ആദ്യ വിദേശ ടീമാണ് ശ്രീലങ്ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.