ചാമ്പ്യന്‍സ് ലീഗ്: ഗ്രൂപ്പില്‍ ചെല്‍സിക്ക് "ഫൈനല്‍'


മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഇടംനേടാന്‍ പൊരുതുന്ന ചെല്‍സിക്ക് ഇന്ന് മരണപ്പോരാട്ടം. ഗ്രൂപ് റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച രാത്രിയോടെ അവസാനിക്കുമ്പോള്‍ ‘ജി’യില്‍ രണ്ട് സ്ഥാനങ്ങള്‍ക്കായി മൂന്ന് ടീമുകള്‍ തമ്മില്‍ അങ്കം. അഞ്ചു കളിയില്‍ മൂന്ന് ജയവുമായി ഒന്നും രണ്ടും സ്ഥാനത്തുള്ള എഫ്.സി പോര്‍ട്ടോയും ചെല്‍സിയുമാണ് നിര്‍ണായക അങ്കത്തില്‍ നേര്‍ക്കുനേര്‍. മൂന്നാം സ്ഥാനക്കാരായ യുക്രെയ്ന്‍ ടീം ഡൈനാമോ കിയവ് ഇസ്രായേലില്‍നിന്നുള്ള മകാബി തെല്‍അവീവിനെ നേരിടും. എട്ട് പോയന്‍റുള്ള ഡൈനാമോക്കും നോക്കൗട്ടില്‍ കടക്കാന്‍ ജയം അനിവാര്യം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ 15ാം സ്ഥാനത്തും, ലീഗ് കപ്പില്‍ പുറത്താവുകയും ചെയ്ത ചെല്‍സിക്ക് അവസാന പ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്.
ഗ്രൂപ് ‘എഫി’ല്‍ ആഴ്സനലിനും അവസാന അങ്കം നിര്‍ണായകമാണ്. അഞ്ച് കളിയില്‍ രണ്ട് ജയവുമായി ആറ് പോയന്‍റ് മാത്രമുള്ള ആഴ്സനല്‍ ബയേണ്‍ മ്യൂണിക്കിനും (12), ഒളിമ്പിയാകോസിനും (9) പിന്നില്‍ മൂന്നാം സ്ഥാനത്താണുള്ളത്. നിര്‍ണായക മത്സരത്തില്‍ ഒളിമ്പിയാകോസിനെ തോല്‍പിച്ചെങ്കിലേ ഗണ്ണേഴ്സിന് നോക്കൗട്ട് പ്രതീക്ഷയുള്ളൂ. അതും ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ മാത്രം.
നോക്കൗട്ടുറപ്പിച്ച ബാഴ്സലോണ ബയര്‍ ലെവര്‍കൂസനെയും, റോമ ബെയ്റ്റ് ബോറിസോയെയും, സെനിത് ജെന്‍റിനെയും, വലന്‍സിയ ഒളിമ്പിക് ലിനോയിസിനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.