ചെല്‍സിക്ക് ജയം; യുനൈറ്റഡിന് തോല്‍വി

ലണ്ടന്‍: കോച്ചിനെ പുറത്താക്കിയതിനു പിന്നാലെ ചെല്‍സി വിജയവഴിയില്‍. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ തോല്‍വികാരണം കോച്ച് ജോസ് മൗറീന്യോയെ പുറത്താക്കിയശേഷം ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ സണ്ടര്‍ലന്‍ഡിനെ 3-1ന് തകര്‍ത്താണ് പുതിയ തുടക്കം കുറിച്ചത്. അതേസമയം, ഓള്‍ഡ്ട്രാഫോഡിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നോര്‍വിച് സിറ്റി 2-1ന് അട്ടിമറിച്ചു.
സഹപരിശീലകന്‍ സ്റ്റീവ് ഹോളണ്ടിനു കീഴിലിറങ്ങിയ നീലപ്പട അഞ്ചാം മിനിറ്റില്‍ ബ്രാനിസ്ലാവ് ഇവാനോവിച്ചിന്‍െറ ഗോളിലൂടെ അക്കൗണ്ട് തുറന്നു. പിന്നാലെ, 13ാം മിനിറ്റില്‍ പെഡ്രോയും 50ാം മിനിറ്റില്‍ ഓസ്കര്‍ പെനാല്‍റ്റിയിലൂടെയും വലകുലുക്കി. പുതിയ കോച്ച് ഗസ് ഹിഡിങ്കിനെ ഗാലറിയില്‍ സാക്ഷിയാക്കിയായിരുന്നു ചാമ്പ്യന്മാരുടെ ജയം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം ഗ്രൗണ്ടിലായിരുന്നു തോല്‍വി. കാമറൂണ്‍ ജെറോം, അലക്സാണ്ടര്‍ ടെറ്റി എന്നിവരിലൂടെ നോര്‍വിച് ലീഡ് നേടി. 66ാം മിനിറ്റില്‍ ആന്‍റണി മാര്‍ഷല്‍ യുനൈറ്റഡിന്‍െറ ആശ്വാസ ഗോള്‍ നേടി. ലെസ്റ്റര്‍ 3-2ന് എവര്‍ട്ടനെയും ടോട്ടന്‍ഹാം 2-0ത്തിന് സതാംപ്ടനെയും തോല്‍പിച്ചു. 17 കളിയില്‍ 38 പോയന്‍റുമായി ലെസ്റ്ററാണ് ഒന്നാമത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.