സാഫ് ഫുട്ബാള്‍: ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്കന്‍ ടീമുകള്‍ പരിശീലനം ബഹിഷ്കരിച്ചു

തിരുവനന്തപുരം: 11ാമത് സാഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് കിക്കോഫിന് രണ്ടു ദിവസം മാത്രം ശേഷിക്കെ സംഘാടകര്‍ക്കെതിരെ ടീമുകള്‍ രംഗത്ത്. ടീം അംഗങ്ങള്‍ക്ക് മതിയായ പരിശീലന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്കന്‍ ടീമുകള്‍ പരിശീലനം ബഹിഷ്കരിച്ചു. താമസസൗകര്യമൊരുക്കിയ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ താരങ്ങള്‍ക്ക് അനുയോജ്യമായ മുറികള്‍ ലഭിച്ചില്ളെന്നാരോപിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിനിന്‍െറ നേതൃത്വത്തിലെ 15 അംഗ ടീം ഹോട്ടല്‍ വിട്ടെങ്കിലും തുടര്‍ന്ന് സംഘാടകര്‍  ഇവരെ അനുനയിപ്പിച്ച് തിരികെകൊണ്ടുവരുകയായിരുന്നു. ഒരു മുറിയില്‍ രണ്ട് താരങ്ങള്‍ക്ക് താമസസൗകര്യമൊരുക്കാനുള്ള സംഘാടകരുടെ നീക്കമാണ് കോച്ചിനെ ചൊടിപ്പിച്ചത്. ഹോട്ടലിലെ അസൗകര്യത്തിനെതിരെ അഫ്ഗാന്‍ കോച്ച് പീറ്റര്‍ സാഗ്രഡും രംഗത്തത്തെി.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഏഴ് രാജ്യങ്ങള്‍ക്കും മതിയായ പരിശീലനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ടീമുകളുടെ പരിശീലന ബഹിഷ്കരണം തുടരുകയാണ്. നിലവില്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ കുണ്ടും കുഴിയും നിറഞ്ഞ ഗ്രൗണ്ടാണ് പരിശീലനത്തിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 10ന് എസ്.ബി.ടിയുമായുള്ള സൗഹൃദ മത്സരത്തില്‍ ഗ്രൗണ്ടിലെ ചളിയില്‍ തെന്നിവീണ് രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നടുവിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ  ശ്രീലങ്ക കെ.എസ്.ഇ.ബിയും ഏജീസുമായി നടത്താനിരുന്ന സൗഹൃദമത്സരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.  പരിശീലന ഗ്രൗണ്ടിന്‍െറ അവസ്ഥയറിഞ്ഞതോടെയാണ് ഇന്ത്യയും അഫ്ഗാനിസ്താനും പരിശീലനം വേണ്ടെന്നുവെച്ചത്.


ടീമുകള്‍ എത്തി
തിരുവനന്തപുരം: ആതിഥേയരായ ഇന്ത്യന്‍ സംഘം ചാമ്പ്യന്‍ഷിപ്പ് നഗരിയിലത്തെി. കൊച്ചിയിലെ പരിശീലനവും കഴിഞ്ഞാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിനിന്‍െറ നേതൃത്ത്വത്തില്‍ 15 അംഗ ടീം ഞായറാഴ്ച തിരുവനന്തപുരത്തത്തെിയത്. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ ടീമുകളും ഇവിടെയത്തെി. ശ്രീലങ്ക, അഫ്ഗാനിസ്താന്‍ ടീമുകള്‍ നേരത്തേ എത്തിയിരുന്നു.

ടിക്കറ്റ് വില്‍പന ആരംഭിച്ചു
തിരുവനന്തപുരം: സാഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ടിക്കറ്റുകളുടെ പ്രകാശനം വി. ശിവന്‍കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. 200,300,400,750 എന്നിങ്ങനെയാണ് നിരക്ക്. www.kyazoonga.com വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ബുക് ചെയ്യാം. എല്ലാ ജില്ലകളിലെയും ഫെഡല്‍ ബാങ്കിന്‍െറ നഗര ശാഖകളില്‍ ടിക്കറ്റ് ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.