തിരുവനന്തപുരം: അനന്തപുരിയുടെ ഫുട്ബാള്‍പ്പെരുമയിലേക്ക് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം ദൈര്‍ഘ്യം. നെഹ്റു കപ്പിനുശേഷം 26 വര്‍ഷത്തെ ഇടവേളക്കുശേഷം ആദ്യമായി തലസ്ഥാനത്തത്തെുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റായ 11ാമത് സാഫ് കപ്പിനെ വരവേല്‍ക്കാന്‍ വിദേശികളടക്കം നിരവധി പേര്‍ തലസ്ഥാനത്ത് തമ്പടിച്ചുകഴിഞ്ഞു. ബുധനാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. 6.30നാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളും ശ്രീലങ്കയും ഏറ്റുമുട്ടും. നാലുവര്‍ഷം ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരുമായ ഇന്ത്യയുടെ ആദ്യ മത്സരം ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കക്കെതിരെയാണ്. നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ 24ന് ബംഗ്ളാദേശുമായി ഏറ്റുമുട്ടും.
ആഭ്യന്തര വിഷയങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ പിന്മാറിയ ടൂര്‍ണമെന്‍റില്‍ ഇന്ത്യയടക്കം ആറു ടീമുകള്‍ ഇതിനോടകം തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മാലദ്വീപ് ചൊവ്വാഴ്ച എത്തും. നേപ്പാള്‍ ടീം തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്തത്തെി. ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക ടീമുകള്‍ തിങ്കളാഴ്ച വൈകീട്ട് പരിശീലനത്തിനിറങ്ങി. ടൂര്‍ണമെന്‍റിന്‍െറ മുഖ്യവേദിയായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിശീലനത്തിനായി അനുവദിക്കാമെന്ന അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ ഉറപ്പിന്മേലാണ് ബഹിഷ്കരണം അവസാനിപ്പിച്ച് ടീമുകള്‍ മൈതാനത്തിറങ്ങിയത്.
അഫ്ഗാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് ടീമുകള്‍ വൈകീട്ടോടെ കാര്യവട്ടം എല്‍.എന്‍.സി.പി ഗ്രൗണ്ടിലും ഇന്ത്യന്‍ ടീം ഗ്രീന്‍ഫീല്‍ഡിലും പരിശീലനം നടത്തി.
ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് സ്റ്റേഡിയത്തിലെ അവസാന മിനുക്കുപണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ച ഗ്രൗണ്ടിലെ മാര്‍ക്കിങ്ങുകള്‍ പൂര്‍ത്തിയായി.
ടൂര്‍ണമെന്‍റില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സൗജന്യമായിരിക്കുമെന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവന്‍കുട്ടി എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.