തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവി ലെ ജേതാക്കളായ അഫ്ഗാനിസ്താനും മാലദ്വീപും സെമിയിലത്തെി. ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ മാലദ്വീപ് 3-1ന് ബംഗ്ളാദേശിനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് അഫ്ഗാനിസ്താന്‍ ഭൂട്ടാനെയുമാണ് തോല്‍പിച്ചത്. 28ന് നടക്കുന്ന അഫ്ഗാന്‍-മാലദ്വീപ് പോരാട്ടം ഗ്രൂപ് ബിയിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കും.
ശനിയാഴ്ച രണ്ടാമതായി നടന്ന മത്സരത്തില്‍ ചാമ്പ്യന്മാര്‍ ഭൂട്ടാനെ കളിപഠിപ്പിക്കുകയായിരുന്നു. എതിരാളിയെ മൈതാനത്തിന്‍െറ നാലുദിക്കിലും പായിച്ചവര്‍ ഇടവേളയില്‍ ഗോളടിച്ചും കൂട്ടി. 14ാം മിനിറ്റില്‍ ഫോര്‍വേഡ് കൈബാര്‍ അമാനിയുടെ വകയായിരുന്നു അഫ്ഗാന്‍െറ ആദ്യഗോള്‍. ഭൂട്ടാന്‍െറ ആക്രമണത്തില്‍നിന്ന് സമര്‍ഥമായി പന്ത് തട്ടിപ്പറിച്ച അഫ്ഗാന്‍ പ്രതിരോധതാരം ഹസൈന്‍ അമെയിന്‍, ഇടതുവിങ്ങില്‍നിന്ന് ബോക്സിലേക്ക് നല്‍കിയ ക്രോസ് കൈബാര്‍ അമാനി ലക്ഷ്യത്തിലത്തെിക്കുകയായിരുന്നു.
28ാം മിനിറ്റില്‍ ഭൂട്ടാന്‍ ഡിഫന്‍ഡര്‍ ലിങ്ഡപ്പ് ദോര്‍ജിക്ക് ആദ്യ മഞ്ഞക്കാര്‍ഡ് റഫറി സമ്മാനിച്ചത്. അഫ്ഗാന്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തയെ പെനാല്‍റ്റി ബോക്സിന് സമീപം വീഴ്ത്തിയതിന് 42ാം മിനിറ്റില്‍ കര്‍മ ഷെറിങ്ങിനായിരുന്നു റഫറിയുടെ അടുത്ത സമ്മാനം. തുടര്‍ന്ന് ലഭിച്ച അനുകൂല ഫ്രീകിക്കില്‍നിന്ന് അഫ്ഗാന്‍െറ രണ്ടാം ഗോള്‍. നോര്‍ലൂച്ച് അമിരിയുടെ ഫ്രീകിക്ക് നേരെ ചെന്നത് ബോക്സിനകത്തുനിന്ന് മാശിഷ് സൈഗാനിയുടെ നേര്‍ക്ക്. ഭൂട്ടാന്‍െറ കുഞ്ഞന്‍ ഡിഫന്‍ഡര്‍മാരെ നോക്കുകുത്തിയാക്കി സൈഗാനി ഭൂട്ടാന്‍െറ ഗോള്‍മുഖത്തേക്ക് ചാടി തലവെട്ടിച്ചതോടെ പന്ത് സുരക്ഷിതമായി അകത്ത്. അഫ്ഗാന്‍ 2-0 മുന്നില്‍.
രണ്ടാം പകുതിയിലും പന്തടക്കത്തിലും ഒത്തിണക്കത്തിലും മുന്നില്‍നിന്നത് അഫ്ഗാന്‍ തന്നെയായിരുന്നു. ഇതിന്‍െറ ഫലം 51ാം മിനിറ്റില്‍ അഫ്ഗാനെ തേടിയത്തെി. നോര്‍ലോച്ച് നല്‍കിയ കോര്‍ണര്‍ കിക്കിന് കൈബാര്‍ അമാനി സുന്ദരമായ ഹെഡറിലൂടെ മറുപടി പറഞ്ഞപ്പോള്‍ 3-0ത്തിന് അഫ്ഗാന്‍ മുന്നിലത്തെി.
ഗോളില്‍ മുക്കി മാലദ്വീപ്
ഉച്ചക്ക് നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ളാ കടുവകളെ 3-1ന് തകര്‍ത്താണ് മാലദ്വീപ് സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനോട് ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോറ്റ ബംഗ്ളാദേശ് ഇതോടെ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായി. 42ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഷ്ഫാക്ക് അലി, പകരക്കാരായി ഇറങ്ങിയ ഹസ്സന്‍ നായിസ് (90), നാഷിദ് അഹമ്മദ് (95) എന്നിവരായിരുന്നു കടുവകളുടെ ഗുഹയിലേക്ക് നിറയൊഴിച്ചത്. 87ാം മിനിറ്റില്‍ ഹേമന്ത വി. ബിശ്വാസിന്‍െറ വകയായിരുന്നു ബംഗ്ളാദേശിന്‍െറ ആശ്വാസഗോള്‍.
ബംഗ്ളാദേശ് കടുവകളുടെ ശക്തമായ ആക്രമണം കണ്ടാണ് മൂന്നാം ദിവസം ഗ്രീന്‍ഫീല്‍ഡ് ഉണര്‍ന്നത്. എന്നാല്‍, ഗാലറിയില്‍ ആര്‍ത്തുവിളിച്ച നാട്ടുകാരുടെ പിന്തുണയില്‍ മാലദ്വീപ് തിരിച്ചടിച്ചു. അരമണിക്കൂറിനുള്ളില്‍ മൂന്നോളം അവസരങ്ങള്‍ സൃഷ്ടിച്ച് മാലദ്വീപുകാര്‍ എതിരാളികളെ പ്രതിരോധത്തിലാഴ്ത്തി. 41ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ പിറന്നു. ഇമ്മാസ് അഹമ്മദിന്‍െറ ഷോട്ട് ബംഗ്ളാദേശ് പ്രതിരോധതാരം വാലി ഫൈസലിന്‍െറ കൈയില്‍ തട്ടിയതാണ് പെനാല്‍റ്റിക്ക് വഴിയായത്. കിക്കെടുത്ത ക്യാപ്റ്റന്‍ അഷ്ഫാക്ക് അലിക്ക് പിഴച്ചില്ല. മാലദ്വീപ് 1-0ത്തിന് മുന്നില്‍.
രണ്ടാം പകുതിയില്‍ ബംഗ്ളാദേശിന്‍െറ വരുതിയിലായിരുന്നു കളി. മൂന്നുമിനിറ്റ് ബാക്കിനില്‍ക്കെ അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നായിരുന്നു ബംഗ്ളാദേശിന്‍െറ ഗോള്‍. പ്രതിരോധ പിഴവ് മുതലെടുത്ത് ഹേമന്ത് തൊടുത്ത ഷോട്ടിനുമുന്നില്‍ മാലദ്വീപ് ഗോളി മുഹമ്മദ് ഇമ്രാന്‍ കാഴ്ചക്കാരനായി 1-1. സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തിലാണ് 90ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പിറന്നത്. ഒരു മിനിറ്റുമുമ്പ് പകരക്കാരനായി ഇറങ്ങിയ ഹസന്‍ നായിസ് മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ നാഷിദ് അഹമ്മദും വലകുലുക്കിയതോടെ അവസാന വിസിലും ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.