പാരിസ്: സീസണിലെ തുടര്‍ച്ചയായ മൂന്നു സമനിലകള്‍ക്കൊടുവില്‍ യൂറോപ ലീഗില്‍ ലിവര്‍പൂളിന് നിര്‍ണായക ജയം. റഷ്യന്‍ ക്ളബ് റുബിന്‍ കസാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് യുര്‍ഗന്‍ ക്ളോപ്പിന്‍െറ ലിവര്‍പൂള്‍ ഗ്രൂപ് റൗണ്ടില്‍ നില ഭദ്രമാക്കിയത്. ആദ്യ മൂന്നിലും സമനില വഴങ്ങി നോക്കൗട്ട് സാധ്യത വെല്ലുവിളിയിലായ ലിവര്‍പൂള്‍ പുതിയ കോച്ച് ക്ളോപ്പിനു കീഴില്‍ പുതുസംഘമായും മാറി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ 3-1ന് തരിപ്പണമാക്കിയത്തെിയവര്‍ അതേ ആത്മവിശ്വാസവുമായാണ് പൊരുതിയതെങ്കിലും രണ്ടാം പകുതിയിലെ 53ാം മിനിറ്റില്‍ ജോര്‍ദന്‍ ഐബിന്‍െറ ഗോളിലൂടെയാണ് വിജയം നേടിയത്. ഇതോടെ, ഗ്രൂപ് ‘ബി’യില്‍ സ്വിസ് ക്ളബ് എഫ്.സി സിയോണിനു പിന്നില്‍ ആറു പോയന്‍റുമായി രണ്ടാം സ്ഥാനത്തായി. സിയോണ്‍ ബോര്‍ഡയോക്സ് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ് ‘എ’യില്‍ അയാക്സും ഫെനര്‍ബാഷെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ നോര്‍വേ ക്ളബ് മോള്‍ഡെ സ്കോട്ട്ലന്‍ഡിന്‍െറ സെല്‍റ്റിചിനെ 1-2ന് തോല്‍പിച്ചു. മറ്റു മത്സരഫലങ്ങള്‍: നാപോളി 5 - മിറ്റിലാന്‍ഡ് 0, ഡിനാമോ മിന്‍സ്ക് 1 - വിയ്യാറയല്‍ 2, മാഴ്സലെ 1 -ബ്രാഗ 0, റോസന്‍ബര്‍ഗ് 0 - ലാസിയോ 2, ടോട്ടന്‍ഹാം ഹോട്സ്പര്‍ 2 - ആന്‍ഡര്‍ലെഷ് 1, അത്ലറ്റിക് ബില്‍ബാവോ 5 - പാര്‍ടിസാന്‍ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.