യൂറോകപ്പിന് സുരക്ഷാ ഭീഷണി


പാരിസ്: 10 മാസത്തിനിടെ രണ്ട് ഭീകരാക്രമണങ്ങളില്‍ ഫ്രഞ്ച് തലസ്ഥാന നഗരി കുലുങ്ങിയതോടെ സുരക്ഷാഭീതിയില്‍ പകച്ച് 2016 യൂറോകപ്പ് സംഘാടനം. വെള്ളിയാഴ്ച രാത്രിയില്‍ ഫ്രാന്‍സ്-ജര്‍മനി സൗഹൃദ മത്സര വേദിക്ക് പുറത്തുതന്നെ പൊട്ടിത്തെറിയുണ്ടായതോടെ സുരക്ഷ സംബന്ധിച്ച ആശങ്കയുമായി ഫ്രഞ്ച് ഫെഡറേഷന്‍ പ്രസിഡന്‍റ് നോയല്‍ ലെ ഗ്രെയ്ത്തും രംഗത്തത്തെി. ഫ്രാന്‍സിനെ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘങ്ങള്‍ ഉന്നമിടുമ്പോള്‍ രാജ്യത്തെ ഇന്‍റലിജന്‍സ് പരാജയമാവുന്നുവെന്ന ആക്ഷേപം സജീവമാണ്.
യൂറോപ്യന്‍ ഫുട്ബാളിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന യൂറോകപ്പിന് ഏഴുമാസം മാത്രമാണ് അവശേഷിക്കുന്നത്. ‘വന്‍തോതിലുള്ള മുന്നൊരുക്കങ്ങളാണ് സംഘാടകര്‍ എടുക്കുന്നത്. പക്ഷേ, ഏതു നിമിഷവും ഭീകരര്‍ എല്ലാം തകര്‍ക്കുമെന്ന ഭീതിയുണ്ട്. യൂറോയെക്കുറിച്ച് ഞങ്ങള്‍ ആശങ്കയിലാണ്’ -ലെ ഗ്രെയ്ത് പറഞ്ഞു. സംഘാടകരിലൊരാളായ ജാക്വിസ് ലാംബര്‍ട് ഏതാനും ആഴ്ചമുമ്പും സുരക്ഷ സംബന്ധിച്ച ആശങ്ക ഉന്നയിച്ചിരുന്നു. സുരക്ഷ എത്രത്തോളം കുറ്റമറ്റതാകുന്നുവോ അത്രത്തോളമാണ് ടൂര്‍ണമെന്‍റിന്‍െറ വിജയമെന്നായിരുന്നു യൂറോ 2016 ചെയര്‍മാന്‍ ലാംബര്‍ട്ടിന്‍െറ വാക്കുകള്‍. കഴിഞ്ഞ ജനുവരിയിലാണ് ആദ്യ ഭീകരാക്രമണം പാരിസിനെ പിടിച്ചുലച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.