ബുഡപെസ്റ്റ്: 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹംഗറിക്ക് ഫുട്ബാളിലെ സുപ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാന്‍ അവസരം. പ്ളേഓഫ് റൗണ്ടില്‍ നോര്‍വേയെ തോല്‍പിച്ച് 2016ല്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ചാമ്പ്യന്‍ഷിപ്പിലേക്ക് ടിക്കറ്റുറപ്പിച്ചാണ് ഹംഗറി ചരിത്രനേട്ടം സ്വന്തമാക്കിയത്. ആദ്യ പാദത്തിലെ എവേ മാച്ചില്‍ 1-0ത്തിന് ജയിച്ച ഹംഗറി, സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദത്തില്‍ 2-1ന് ജയിച്ചാണ് യൂറോ ടിക്കറ്റുറപ്പിച്ചത്. 1986 മെക്സികോ ലോകകപ്പില്‍ പന്തുതട്ടിയശേഷം ലോകകപ്പിലോ യൂറോയിലോ അവസരം ലഭിക്കാതിരുന്ന ഹംഗറിയുടെ തിരിച്ചുവരവുകൂടിയാണിത്. 14ാം മിനിറ്റില്‍ തമസ് പ്രിസ്കിന്‍െറ ഗോളിലൂടെ തുടങ്ങിയ ഹംഗറിക്ക് 83ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ നോര്‍വേ ഗോള്‍കീപ്പര്‍ നിലാന്‍ഡാണ് വിജയം സമ്മാനിച്ചത്.
തിരിച്ചടിക്കാന്‍ ശ്രമിച്ച നോര്‍വേക്കുവേണ്ടി 87ാം മിനിറ്റില്‍ ഹെന്‍റിക്സന്‍ സ്കോര്‍ ചെയ്തെങ്കിലും ഹംഗറിയുടെ യോഗ്യതാ കുതിപ്പ് തടയാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.