കൊല്‍ക്കത്ത: ഐ.എസ്.എല്‍ രണ്ടാം സീസണ്‍ അവസാന നാലില്‍ ഇടം തേടി മരണപ്പോരാട്ടത്തിനിറങ്ങിയ ചെന്നൈയിന് മോഹഭംഗം. ഒരു ഗോള്‍ പിന്നില്‍ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന നിലവിലെ ചാമ്പ്യന്മാരായ അത് ലറ്റികോ മഡ്രിഡിന് വിജയക്കുതിപ്പ്. ഹ്യൂം വീണ്ടും സ്കോര്‍ ചെയ്ത മത്സരത്തില്‍ ചെന്നൈയിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അത്ലറ്റികോ തകര്‍ത്തത്. ഇതോടെ, 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ പായന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ അത്ലറ്റികോ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
പതിയെ തുടങ്ങിയ കളിയുടെ 28ാം മിനിറ്റില്‍ ആദ്യ ഗോള്‍ എത്തി. ഒരിക്കലും പൊറുക്കാനാകാത്ത പിഴവുമായി അത്ലറ്റികോ പ്രതിരോധത്തിലെ മൂന്നു പേര്‍ വെറുതെ കാല്‍വെച്ചുകളഞ്ഞ പന്ത് വരുതിയിലാക്കി ചെന്നൈയുടെ ബ്രസീലിയന്‍ താരം റാഫേലാണ് കാണികളെ സ്തബ്ധരാക്കി പോസ്റ്റിന്‍െറ വലതു മൂലയിലത്തെിച്ചത്. ഒരു ഗോളിന് പിറകിലായതോടെ ഉണര്‍ന്ന അത്ലറ്റികോ ടീം തുടരെ ആക്രമണങ്ങളുമായി എതിര്‍ ഗോള്‍മുഖത്ത് അപകടകരമായ മുന്നേറ്റങ്ങളുമായി നിറഞ്ഞപ്പോള്‍ ഏതു നിമിഷവും മറുപടി ഗോള്‍ വീഴുമെന്നായി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായകമായ ഗോള്‍ എത്തുകയും ചെയ്തു. ബോര്‍ജയുടെ ഫ്രീകിക്ക് കരണ്‍ജിത് കുത്തിയകറ്റിയത് നേരെ ചെന്നൈയുടെ സമീഗ് ദൂതിയുടെ കാലില്‍. മനോഹരമായ വോളിയിലൂടെ അദ്ദേഹം ടീമിന് സമനില നല്‍കി. പിന്നെയും പൊരുതിയ അത് ലറ്റികോക്ക് അര്‍ഹിച്ച ജയം സമ്മാനിച്ചത് 63ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്‍െറ ഒറ്റയാന്‍ ഗോള്‍. തിരിച്ചടിക്കാന്‍ ചെന്നൈയിന്‍ ആവത് ശ്രമിച്ചെങ്കിലും വിജയംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.