പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ കഥയറിയാതെ പി.എസ്.ജിയുടെ അര്‍ജന്‍ൈറന്‍ വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയയും കുരുങ്ങി. റയലിലെ മുന്‍ സഹതാരവും സുഹൃത്തുമായ ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് സൂചന നല്‍കുന്ന പോസ്റ്റ് തന്‍െറ പേരിലുള്ള ഫേസ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടതാണ് ഡി മരിയക്ക് പുലിവാലായത്. യഥാര്‍ഥ വ്യക്തിയാണെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക് വെരിഫിക്കേഷനായ നീല ടിക് അടയാളമുള്ള എയ്ഞ്ചല്‍ ഡി മരിയ പേജില്‍ പോസ്റ്റ് വന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ക്രിസ്റ്റ്യാനോയുടെ കൂടെയുള്ള തന്‍െറ ഫോട്ടോക്കൊപ്പം ‘വളരെ പെട്ടെന്ന് എന്‍െറ സുഹൃത്തേ’ എന്നെഴുതിയിരിക്കുന്ന പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടത്.
ക്രിസ്റ്റ്യാനോയുടെ അടുത്ത സുഹൃത്ത് തന്നെ ട്രാന്‍സ്ഫര്‍ സൂചിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ കത്തുന്ന വാര്‍ത്തയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡും പി.എസ്.ജിയും ലോകതാരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതും റയലില്‍ താരം സന്തുഷ്ടനല്ളെന്ന റിപ്പോര്‍ട്ടുകളും പലരും ഇതിനോട് ചേര്‍ത്തുവായിച്ചു. എന്നാല്‍, കഥയിലെ ‘ട്വിസ്റ്റ്’ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡി മരിയക്ക് ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ളെന്ന യാഥാര്‍ഥ്യം പിന്നാലെ പുറത്തുവന്നു. താരത്തിന്‍െറ ഭാര്യ ജോര്‍ജിലിന കര്‍ഡോസോ ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലെ തന്‍െറ അക്കൗണ്ടിലൂടെ വ്യക്തമാക്കി. പോസ്റ്റിനു പിന്നില്‍ ഡി മരിയ അല്ളെന്ന് വന്നതോടെ വെരിഫിക്കേഷനോടുകൂടി ആ പേജ് ആരാണ് നിയന്ത്രിക്കുന്നതെ്ന്നതായി ചോദ്യം. അധികം വൈകാതെ ഫേസ്ബുക്കില്‍നിന്ന് ആ പേജുതന്നെ അപ്രത്യക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.