??????????? ???.?? ????????? ?????????? ??????????? ????? ???????? ?????? ??????????? ??????? ????????????????? ??????????????

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിനെതിരെ

കൊച്ചി: തുടര്‍ച്ചയായ തോല്‍വികള്‍, പാതിവഴിയില്‍ ഹെഡ് കോച്ച് പീറ്റര്‍ ടെയ്ലറുടെ പടിയിറക്കം, ടീമംഗങ്ങളില്‍ അസ്വാരസ്യങ്ങളെന്ന കിംവദന്തികള്‍, പ്രതീക്ഷ വെടിഞ്ഞ ആസ്വാദകര്‍... ഒട്ടും സുഖകരമല്ലാത്ത സാഹചര്യത്തെ പൊരുതിത്തോല്‍പിക്കാനുറച്ചാണ് കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍ പുതിയ തുടക്കം തേടുന്നത്. കെയര്‍ ടേക്കര്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍െറ കീഴില്‍  ചെന്നൈയിന്‍ എഫ്.സിക്കെതിരെ പടക്കിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീമംഗങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, കഴിഞ്ഞ സീസണിലെ ആദ്യ സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിന്‍െറ ക്ഷീണമകറ്റാനാകും ചെന്നൈയുടെ ശ്രമം.

സീസണിലെ ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയശേഷം ആഹ്ളാദനൃത്തം ചവിട്ടാന്‍ ബ്ളാസ്റ്റേഴ്സിനായിട്ടില്ല. കളിവേഗത്തിലും സ്കോറിങ്ങിലും താളം കണ്ടത്തെിയെങ്കിലും പൊരുതിത്തോല്‍ക്കാന്‍ മാത്രമുള്ള ടീമെന്ന ചീത്തപ്പേര് മാത്രമാണ് സ്വന്തം. ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയശേഷം തുടരെ നാല് മത്സരങ്ങള്‍ തോറ്റ ടീം പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി. ഏഴ് ഗോള്‍ അടിക്കുകയും ഒമ്പതെണ്ണം വഴങ്ങുകയും ചെയ്ത ടീം ഗോള്‍ വ്യത്യാസ ക്കണക്കില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനും താഴെയായി. പ്ളേയിങ് ഇലവനെപ്പോലും കണ്ടത്തൊന്‍ പാടുപെടുന്നതിനിടെ പരീക്ഷണങ്ങള്‍ തുടര്‍ക്കഥയാക്കിയ ടെയ്ലറുടെ മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു. ടെയ്ലറുടെ കര്‍ക്കശ ബുദ്ധിയിലായിരുന്നു ഇതുവരെ കാര്യങ്ങളെന്നാണ് അണിയറയിലെ വര്‍ത്തമാനം. മോര്‍ഗന്‍ പലപ്പോഴും കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ടെയ്ലര്‍ വിശ്വാസമര്‍പ്പിച്ച താരങ്ങള്‍ മാത്രം കളത്തിലിറങ്ങി. പരാജപ്പെട്ടിട്ടും ടീം ഫോര്‍മേഷനിലും ലൈനപ്പിലും മാറ്റം വരുത്താന്‍ തയാറായില്ല. ടീമിലെ പടലപ്പിണക്കവും തലപൊക്കി. ടെയ്ലര്‍ ഉള്ളതുകൊണ്ടുമാത്രമാണ് ടീമിലത്തെിയതെന്ന് ഏതാനും ഇംഗ്ളീഷ് താരങ്ങള്‍ പ്രതികരിച്ചതിനു പിന്നാലെയാണ് മോര്‍ഗന്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
പുതിയ തുടക്കത്തിന് കോച്ചെന്നനിലയില്‍ കടുത്ത വെല്ലുവിളിയാണ് മോര്‍ഗന്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയ തുടക്കം എന്ന അദ്ദേഹത്തിന്‍െറ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ സീസണില്‍ ഡേവിഡ് ജയിംസിനു പിന്നില്‍ സഹപരിശീലകനായി ടീമിനെ വാര്‍ത്തെടുത്തത് മോര്‍ഗന്‍ തന്നെയായിരുന്നു.

മുന്‍ ഈസ്റ്റ് ബംഗാള്‍ കോച്ച് തന്നെയാണ് ഇത്തവണ ആഭ്യന്തര താരങ്ങളെ കണ്ടത്തെിയതും. ഒരു തവണയെങ്കിലും മോര്‍ഗന്‍ പരിശീലിപ്പിക്കാത്ത ആഭ്യന്തര കളിക്കാര്‍ ടീമില്‍ കുറവ്. ബ്ളാസ്റ്റേഴ്സിന്‍െറ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുകയാണ് മോര്‍ഗന്‍െറ ശ്രമകരമായ ജോലി.
ഇന്ത്യന്‍ സാഹചര്യങ്ങളെയും കളിക്കാരെയും നന്നായി മനസ്സിലാക്കിയിട്ടുള്ള മോര്‍ഗന്‍, ടെയ്ലര്‍ പിന്തുടര്‍ന്ന് പരാജയപ്പെട്ട 5-3-2 ശൈലി പൊളിച്ചെഴുതുമോ എന്നാണ് കാണേണ്ടത്. 4-4-2 എന്ന പരമ്പരാഗത ശൈലിയും പരീക്ഷിച്ചേക്കാം. മൂന്ന് മത്സരങ്ങളില്‍ നാലു ഗോളുകളുമായി തിളങ്ങുന്ന മലയാളി താരം മുഹമ്മദ് റാഫി തന്നെയായിരിക്കും ഇന്ന് കാണികളുടെ താരം. റാഫിയെ ആദ്യ ഇലവനില്‍ തന്നെ ഇറക്കിയേക്കും. ക്രിസ് ഡാഗ്നലാകും റാഫിക്ക് കൂട്ട്. ആക്രമണത്തിന്് മുന്‍തൂക്കം നല്‍കുകയാണെങ്കില്‍ 4-3-3 ശൈലിയില്‍  സാഞ്ചസ് വാട്ടും മുന്‍നിരയിലത്തെും. ഗോള്‍ വഴങ്ങുന്ന സ്റ്റീഫന്‍ ബൈവാട്ടര്‍ക്ക് പകരം ഷില്‍ട്ടണ്‍ പോളോ സന്ദീപ് നന്ദിയോ വന്നാല്‍ മധ്യനിരയിലോ ഡിഫന്‍സിലോ ഒരു വിദേശ താരത്തെകൂടി ഇറക്കാനാകും.

എലാനോ ബ്ളൂമെറും സ്റ്റീവന്‍ മെന്‍ഡോസയുമൊക്കെ തിളങ്ങുന്ന ടീമാണ് ചെന്നൈ. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറ് ഗോളടിച്ച് മെന്‍ഡോസയും കളം നിറഞ്ഞ് കളിച്ച് എലാനോയും തകര്‍ത്താടുമ്പോള്‍ ബ്രൂണോ പെല്ലിസറി, ബെര്‍ണാഡ് മെന്‍ഡി എന്നിവര്‍ ഫോമിലേക്കുയര്‍ന്നത് ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
പരാജങ്ങള്‍ക്കൊടുവില്‍ ഹോം മത്സരത്തില്‍ പുണെ എഫ്.സിയെ തകര്‍ത്താണ് മറ്റരാസിയുടെ പട കൊച്ചിയിലത്തെുന്നത്.

കഴിഞ്ഞ സീസണിലെ ആദ്യ സെമിയിലേറ്റ പ്രഹരത്തിന് പകരംവീട്ടാന്‍ ഉദ്ദേശിച്ചത്തെുന്ന ടീം ബ്ളാസ്റ്റേഴ്സിന് വെല്ലുവിളിയാകും. ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമര്‍ദമില്ലാതെ കളിക്കുകയെന്നത് ശ്രമകരമായിരിക്കും. എന്നാല്‍, സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ ടീമിന് എന്നും പ്രചോദനമായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.