എ.എഫ്.സി കപ്പ്: ബംഗളൂരുവിനും ബഗാനും ഇന്ന് നിര്‍ണായകം

ബംഗളൂരു: എ.എഫ്.സി കപ്പ് ഫുട്ബാളില്‍ ഇന്ത്യന്‍ ടീമുകളായ ബംഗളൂരു എഫ്.സിക്കും മോഹന്‍ ബഗാനും ഇന്ന് മത്സരം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മ്യാന്മറില്‍നിന്നുള്ള അയേയവാഡി യുനൈറ്റഡാണ് ഗ്രൂപ് എച്ചില്‍ ബംഗളൂരുവിന്‍െറ എതിരാളികള്‍. ഇതേ ടീമിനെ യംഗോണില്‍ നടന്ന മത്സരത്തില്‍ ബംഗളുരു 1-0ന് തോല്‍പിച്ചിരുന്നു. 

യാംഗോനില്‍ യാംഗോന്‍ യുനൈറ്റഡാണ് മോഹന്‍ ബഗാന്‍െറ എതിരാളികള്‍. ഗുവാഹതിയില്‍ നടന്ന ആദ്യപാദത്തില്‍ 3-2ന്  ബഗാനായിരുന്നു ജയം. ഗ്രൂപ് ജിയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയന്‍റുള്ള ബഗാന് ബുധനാഴ്ച ജയിച്ചാല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് ടിക്കറ്റുറപ്പിക്കാം. ഹെയ്ത്തിക്കാരനായ സ്ട്രൈക്കര്‍ സോണി നോര്‍ദെക്ക് കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ബഗാന്‍ നിരയില്‍ കളിക്കില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.