ഫാന്‍സ് പ്ളെയര്‍ ഓഫ് ദി ഇയര്‍ ചുരുക്കപ്പട്ടികയില്‍ 10 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാള്‍ പ്ളെയേഴ്സ് അസോസിയേഷന്‍െറ ഫാന്‍സ് പ്ളെയര്‍ പുരസ്കാര ചുരുക്കപ്പട്ടികയില്‍ 10 പേര്‍ ഇടം നേടി. ഐ ലീഗിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും വിവിധ ടീമുകള്‍ക്കായി കളിച്ച താരങ്ങളാണ് ഇടംനേടിയത്. ഇന്ത്യ ദേശീയ ടീം ഗോളിയും നോര്‍വേ ക്ളബ് സ്റ്റാബെകിന്‍െറ താരവുമായ ഗുര്‍പ്രീത് സിങ്ങാണ് പട്ടികയില്‍ ഒന്നാമത്. ആരാധകര്‍ക്കിടയിലെ വോട്ടിങ്ങിലൂടെ 24ന് വിജയിയെ പ്രഖ്യാപിക്കും. www.thefpai.net സൈറ്റില്‍ ഏപ്രില്‍ 23 വരെ വോട്ടുചെയ്യാം.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.