യൂറോപ്പില്‍ ആന്‍റി കൈ്ളമാക്സ്

ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ കിരീടപ്പോരാട്ടങ്ങള്‍ അവസാന ലാപ്പിലേക്ക്. ഇംഗ്ളണ്ടില്‍ ബിഗ് ഫോറിനെ അട്ടിമറിച്ച് മുന്‍നിരയിലുള്ള ലെസ്റ്റര്‍ കിരീടമണിഞ്ഞ് ചരിത്രം സൃഷ്ടിക്കുമോ. അതോ, തൊട്ടുപിന്നില്‍ കുതിക്കുന്ന ടോട്ടന്‍ഹാം ഓടിക്കയറുമോ. സ്പെയിനില്‍ ഫിനിഷിങ് പോയന്‍േറാടടുക്കുന്തോറും തോല്‍ക്കുന്ന ബാഴ്സലോണയെ പിന്തള്ളി മഡ്രിഡുകാര്‍ കപ്പടിക്കുമോ? അതോ, അവസാന അഞ്ചു കളിയില്‍ തിരിച്ചുവന്ന് ബാഴ്സലോണതന്നെ കിരീടം നിലനിര്‍ത്തുമോ. ആരാധകര്‍ പക്ഷം ചേര്‍ന്ന് പോരടിക്കുമ്പോള്‍ അപ്രവചനീയമായ ആന്‍റികൈ്ളമാക്സിലാണ് യൂറോപ്യന്‍ സോക്കര്‍

.ഫ്രാന്‍സില്‍ മാത്രമാണ് ടെന്‍ഷന്‍ മാറിനില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങളായ സ്ളാറ്റന്‍ ഇബ്രാഹിമോവിച്, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുടെ മികവില്‍ പി.എസ്.ജി കഴിഞ്ഞ മാസം തന്നെ കിരീടം സ്വന്തമാക്കി.
അതിസമ്മര്‍ദമില്ളെങ്കിലും ഇറ്റലിയും ജര്‍മനിയും അവസാന കുതിപ്പില്‍ തന്നെയാണ്. ഇറ്റലിയില്‍ മുന്നിലുള്ള യുവന്‍റസിന് ആറ് പോയന്‍റ് ലീഡുണ്ടെങ്കിലും ശേഷിക്കുന്ന അഞ്ചു മത്സരങ്ങളില്‍ എന്തും സംഭവിക്കാമെന്നതിനാല്‍ കരുതലിലാണ്. ജര്‍മനിയില്‍ ഏഴ് പോയന്‍റ് ലീഡുള്ള  ബയേണ്‍ മ്യൂണിക്കിന് നാല് കളികൂടി ബാക്കിയുണ്ട്.

ആറാം ചാമ്പ്യനെ തേടി ഇംഗ്ളണ്ട്
ലെസ്റ്ററോ, ടോട്ടന്‍ഹാമോ ?. ആരടിച്ചാലും ഇംഗ്ളണ്ട് ചരിത്രപ്പിറവിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണിപ്പോള്‍. 24 വര്‍ഷത്തെ പ്രീമിയര്‍ ലീഗ് പോരാട്ടക്കഥകളില്‍ ‘ബിഗ് ഫോര്‍’ ടീമുകള്‍ മാറിമാറിയും, ഒരു തവണ ബ്ളാക്ബേണ്‍ റോവേഴ്സുമാണ് ഇംഗ്ളീഷ് കപ്പില്‍ മുത്തമിട്ടത്. ലെസ്റ്ററും ടോട്ടന്‍ഹാമും ഒന്നും രണ്ടും സ്ഥാനത്ത് മത്സരിക്കുന്ന ഇംഗ്ളണ്ടില്‍ ചരിത്രമാവര്‍ത്തിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. പക്ഷേ, നിലവിലെ സ്ഥിതിയില്‍ പുതുമുഖക്കാരില്‍ ഒരാള്‍ കിരീടത്തില്‍ മുത്തമിടുമെന്ന ഉറപ്പിലാണ് ആരാധകര്‍.
ആകെ 38 മത്സരങ്ങളുള്ള ലീഗില്‍ ലെസ്റ്ററിനും ടോട്ടന്‍ഹാമിനും ബാക്കിയുള്ളത് നാലു കളികള്‍. മൂന്നാമതുള്ള സിറ്റി 12 പോയന്‍റ് ദൂരെയാണെന്നതിനാല്‍ മറ്റൊരു സാധ്യതയുമില്ല. സ്വാന്‍സീ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടന്‍, ചെല്‍സി എന്നിവര്‍ക്കെതിരെയാണ് ലെസ്റ്ററിന്‍െറ ശേഷിക്കുന്ന മത്സരങ്ങള്‍.
ടോട്ടന്‍ഹാമിനാവട്ടെ വെസ്റ്റ്ബ്രോം, ചെല്‍സി, സതാംപ്ടന്‍, ന്യൂകാസില്‍ എന്നിവരും.
രണ്ട് കളി കൂടി ജയിച്ചാല്‍ ജാമി വാര്‍ഡിയുടെ ലെസ്റ്റര്‍ ആദ്യമായി ഇംഗ്ളീഷ് കിരീടത്തില്‍ മുത്തമിടും. വാര്‍ഡിയുടെ ഒരു മാച്ച് സസ്പെന്‍ഷനാണ് ടീമിന് ക്ഷീണമാവുന്നത്. എതിരാളി ടോട്ടന്‍ഹാമാവട്ടെ ഉജ്ജ്വല ഫോമിലുമാണ്.

സ്പെയിന്‍ എന്ന പെയിന്‍
ബാഴ്സയുടെ അപരാചിത കുതിപ്പില്‍ കിരീടങ്ങളെല്ലാം നുകാംപിന് എഴുതിക്കൊടുത്ത ആരാധകരാണ് ഇപ്പോള്‍ വെട്ടിലായത്. ലാ ലിഗയില്‍ നാലു കളികള്‍ ബാക്കിനില്‍ക്കെ (ബുധനാഴ്ച രാത്രിയിലെ മത്സരമൊഴികെ) ഒരു പോയന്‍റിലാണ് കിരീട സാധ്യതകളുള്ളത്. ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും 76 പോയന്‍റ്. റയല്‍ മഡ്രിഡിന് 75ഉം.
ബാഴ്സലോണയുടെ തുടര്‍ച്ചയായ മൂന്ന് ലാ ലിഗ തോല്‍വികളാണ് സിമിയോണിയുടെ അത്ലറ്റികോക്കും സിനദിന്‍ സിദാന്‍െറ റയലിനും കിരീടമോഹങ്ങള്‍ സമ്മാനിച്ചത്. സ്പോര്‍ടിങ് ജിയോണ്‍, റയല്‍ ബെറ്റിസ്, എസ്പാന്യോള്‍, ഗ്രനഡ എന്നിവര്‍ക്കെതിരെയാണ് ബാഴ്സയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ലയണല്‍ മെസ്സിയുടെ ബൂട്ടുകള്‍ ഗോള്‍ കണ്ടത്തൊന്‍ പാടുപെടുന്നതും, നെയ്മര്‍ തളര്‍ന്ന് തുടങ്ങിയതും ബാഴ്സക്ക് തിരിച്ചടിയായപ്പോള്‍, എതിരാളികള്‍ക്ക് ധൈര്യവുമായി. ബാഴ്സയെ ഭീതിയോടെ നേരിട്ടവര്‍ രണ്ടും കല്‍പിച്ചിറങ്ങിയാണ് ബാഴ്സയെ തുടരെ അട്ടിമറിക്കുന്നത്.

കിരീടമുറപ്പിക്കാന്‍ ബയേണും യുവന്‍റസും
ഫിനിഷിങ് പോയന്‍റിലേക്കടുക്കുന്ന ജര്‍മനിയിലും ഇറ്റലിയിലും ഇംഗ്ളണ്ടിലെയും സ്പെയിനിലെയും പോലെ ആശങ്കയില്ല. നാലു മത്സരങ്ങള്‍ ബാക്കിയുള്ള ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യുണികും ബൊറൂസിയ ഡോര്‍ട്മുണ്ടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. അട്ടിമറികള്‍ സംഭവിച്ചില്ളെങ്കില്‍ ഏഴ് പോയന്‍റ് ലീഡുമായി ബയേണ്‍ 26ാം തവണയും ബുണ്ടസ് ലിഗയില്‍ മുത്തമിടും. തുടര്‍ച്ചയായി നാലാം കിരീടത്തിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘമൊരുങ്ങുന്നത്.
ഇറ്റാലിയന്‍ ലീഗില്‍ 32ാം കിരീട നേട്ടത്തിനാണ് യുവന്‍റസിന്‍െറ ഒരുക്കം. 1990ന് ശേഷം ആദ്യ കിരീടമോഹത്തിലുള്ള നാപോളിക്ക് ശേഷിച്ച നാല് കളിയില്‍ അദ്ഭുതങ്ങള്‍ കാണിച്ചാലെ കിരീടപ്രതീക്ഷയുള്ളൂ. ലീഗിലെ ഗോള്‍വേട്ടയില്‍ മുമ്പിലുള്ള ഗോണ്‍സാലോ ഹിഗ്വെ്നാണ് ഇവരുടെ സൂപ്പര്‍ താരവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.