മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനൽ മത്സരത്തിൽ ജർമൻ ശക്തികളായ ബയേൺ മ്യൂണിക്കിനെ അത്ലറ്റിക്കോ മാഡ്രിഡ് വീഴ്ത്തി. പതിനൊന്നാം മിനിട്ടിൽ സോൾ നിഗ്യൂസ് നേടിയ ഗോളിൻെറ മികവിലാണ് ക്ളാസിക് പോരാട്ടത്തില്‍ മാഡ്രിഡുകാർ ജയിച്ചുകയറിയത്. ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലെ മികച്ചൊരു ഗോളായിരുന്നു സ്പാനിഷ് താരമായ നിഗ്യൂസിൻെറത്.
ഗോൾവീണതോടെ തിരിച്ചടിക്കാനായി ജർമൻകാർ മുന്നേറ്റം ശക്തമാക്കിയെങ്കിലും അതലറ്റിക്കോ പ്രതിരോധം കീഴടക്കാനായില്ല.
മഡ്രിഡിലെ വിസെന്‍റ് കാള്‍ഡെറോണില്‍ നടക്കുന്ന ആദ്യപാദ പരീക്ഷണത്തില്‍ ബാഴ്സയെ മെരുക്കിയ പ്രതിരോധം ആതിഥേയരായ അത്ലറ്റികോ വീണ്ടും പുറത്തെടുക്കുകയായിരുന്നു. റോബര്‍ട്ടോ ലെവന്‍ഡോസ്കി, അര്‍തുറോ വിദാല്‍, തോമസ് മ്യൂളര്‍ എന്നിവരടങ്ങുന്ന മുന്നേറ്റങ്ങളിലായിരുന്നു ബയേണിൻെറ പ്രതീക്ഷ. 54-ാം മിനിട്ടിൽ ഡേവിഡ് അൽബയുടെ ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ബയേൺ ആരാധകരെ നിരാശരാക്കി. ബാഴ്സലോണയുടെ ചാമ്പ്യന്‍ കുതിപ്പിന് അന്ത്യം കുറിച്ച ഡീഗോ സിമിയോണിയുടെ നിർദേശത്തിൽ തീർത്ത പ്രതിരോധക്കോട്ട പൊളിക്കാൻ ബയേൺ കഴിവതും പരിശ്രമിച്ചു. പരിക്കുമൂലം ജെറോം ബോര്ട്ടെങ്, ആര്യൻ റോബൻ, ഹോള്ഡർ ബാഡ്സ്റ്റിയൂബർ എന്നിവർ പുറത്തായതും ബയേണിൻെറ തോൽവിക്ക് കാരണമായി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണക്കെതിരെ 3-2നായിരുന്നു അത്ലറ്റികോയുടെ ജയം. ആദ്യ പാദത്തില്‍ 2-1ന് പരാജയപ്പെട്ടിട്ടും മഡ്രിഡിലെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോള്‍ അടിച്ചുകയറ്റിയാണ് സിമിയോണിയുടെ പട സെമിയിലേക്ക് ജൈത്രയാത്ര നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.