മ്യൂണിക്: ജര്‍മനിയില്‍ കിരീട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കിന്‍െറ പട്ടാഭിഷേകത്തിന് ആരാധകര്‍ ഇനിയും കാത്തിരിക്കണം.
കഴിഞ്ഞ മത്സരത്തില്‍ ജയിച്ചാല്‍ കിരീടമുറപ്പിക്കാമെന്ന പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് ബൊറൂസിയ മോന്‍ഷെന്‍ ഗ്ളാഡ്ബാക്കുമായുള്ള സമനിലയാണ്(1-1) തിരിച്ചടിയായത്. ബയേണിനായി പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ 100ാം മത്സരത്തിലായിരുന്നു സമനില.
ആറാം മിനിറ്റില്‍ തോമസ് മുള്ളറിലൂടെ മുന്നിലത്തെിയ ബയേണ്‍ ഗോള്‍വേട്ടക്ക് തുടക്കമിടുകയാണെന്ന് തോന്നിച്ചെങ്കിലും പ്രതിരോധപ്പൂട്ടിട്ട ഗ്ളാഡ്ബാക്കിന്‍െറ മുന്നില്‍ ഗോള്‍ശ്രമങ്ങള്‍ വിലപ്പോയില്ല.
ഒടുവില്‍ 72ാം മിനിറ്റില്‍ ആന്ദ്രെ ഹാനിലൂടെ ഗ്ളാഡ്ബാക് സമനില പിടിച്ചു. മറ്റൊരു മത്സരത്തില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 5-1ന് വോള്‍ഫ്സ്ബര്‍ഗിനെ തോല്‍പിച്ചു. ഇതോടെ 32 മത്സരങ്ങളില്‍നിന്ന് ബയേണിന് 82 പോയന്‍റും ഡോര്‍ട്ട്മുണ്ടിന് 77 പോയന്‍റുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.