മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബാളില്‍ മുംബൈ സിറ്റി എഫ്.സി നിരയില്‍ സൂപ്പര്‍താരത്തിന്‍െറ സാന്നിധ്യം. ഉറുഗ്വോയ് ഇതിഹാസം ഡീഗോ ഫോര്‍ലാനെ മൂന്നാം സീസണിലേക്ക് മാര്‍ക്വീ താരമായി മുംബൈ പ്രഖ്യാപിച്ചു. അര്‍ജന്‍റീനയില്‍ ക്ളബ് ഫുട്ബാള്‍ തുടങ്ങിയ ഫോര്‍ലാന്‍ പിന്നീട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലത്തെിയിരുന്നു. അവിടെനിന്ന് സ്പാനിഷ് ലീഗില്‍ വിയ്യാ റയലിനും അത്ലറ്റികോ മഡ്രിഡിനും വേണ്ടി കളിച്ചു. 2010 ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ ഫോര്‍ലാന്‍ കൊല്‍ക്കത്തയില്‍ പ്രദര്‍ശന മത്സരം കളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജപ്പാന്‍ ലീഗില്‍ കളിച്ച അദ്ദേഹമിപ്പോള്‍ നാട്ടില്‍ പെനാറോള്‍ ക്ളബിന്‍െറ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.