ഭൂവന്വേഷർ: ലോകോത്തര ക്ലബ്ബായ ബയേൺ മ്യൂണിക്കിെൻറ ജൂനിയർ ക്ലബ്ബിെൻറ കീഴിൽ പരിശീലനം നടത്താൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് പതിനൊന്നുകാരനായ ചന്ദൻ നായക്. ബയേണിെൻറ ജൂനിയർ ക്ലബ്ബിൽ രണ്ട് മാസത്തെ പരിശീലനത്തിന് വേണ്ടിയാണ് ജർമനിയിലേക്ക് പോകുന്നത്. ഏതൊരു ഫുട്‌ബോള്‍ താരവും സ്വപ്നം കാണുന്നതാണ് ബയേണ്‍ മ്യൂണിക് പോലൊരു ലോകോത്തര ക്ലബിലെ പരിശീലനം.
14നും പതിനാറിനും ഇടക്ക് പ്രായമുളള കുട്ടികള്‍ക്കായിരുന്നു സെലക്ഷന്‍ ട്രയല്‍സ്. പരിശീലകന്റെ ആവശ്യപ്രകാരമാണ് ഒഡിഷയില്‍ നടന്ന ക്യാമ്പില്‍ ചന്ദനെ കൂടി പങ്കെടുത്തത്. പൂനെയില്‍ സുനില്‍ ഛേത്രി നേതൃത്വം നല്‍കിയ ക്യാമ്പിലും ചന്ദന്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
വീട്ടുജോലിക്കാരിയാണ് ചന്ദെൻറ അമ്മ. അച്ഛന്‍ ഇരുവരെയും ഉപേക്ഷിച്ച് പോയതാണ്. ചേരിയില്‍ പന്ത് തട്ടി നടന്ന ചന്ദന്റെ പ്രതിഭ കണ്ടറിഞ്ഞ ജയദേവ് മഹാപത്രയാണ് നാല് വര്‍ഷത്തോളമായി അവനെ പരിശീലിപ്പിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ചന്ദന്‍ ജര്‍മ്മനിയിലേക്ക് പോകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.