ഐ.എസ്.എല്ലിനായി ഫോര്‍ലാന്‍െറ കാത്തിരിപ്പ്

അബൂദബി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) മൂന്നാം സീസണില്‍ കളിക്കാനുള്ള കാത്തിരിപ്പിലാണ് കളികളേറെ കണ്ട ഡീഗോ ഫോര്‍ലാന്‍ എന്ന ഉറുഗ്വായ് സൂപ്പര്‍ താരം. ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സിയുടെ മാര്‍ക്വീ താരമാണ് ഫോര്‍ലാന്‍. 2010ല്‍ കൊല്‍ക്കത്തയില്‍ പ്രദര്‍ശനമത്സരം കളിച്ച ഈ 37കാരന് ഇന്ത്യയില്‍ പന്തുതട്ടുന്നതിനെക്കുറിച്ച് പ്രതീക്ഷയേറെയാണ്. ഫുട്ബാളില്‍ ഒരുപാട് സാധ്യതകളുള്ള നാടാണ് ഇന്ത്യയെന്ന് അബൂദബിയില്‍നിന്നുള്ള ‘ദ നാഷനല്‍’ പത്രത്തിലെ ആഴ്ചക്കുറിപ്പില്‍ ഫോര്‍ലാന്‍ കുറിച്ചു. 37കാരനായ തന്‍െറ ഫുട്ബാള്‍ കരിയര്‍ ഇന്ത്യയിലേക്ക് പറിച്ചുനടുകയാണെന്ന് ഫോര്‍ലാന്‍ പറഞ്ഞു.

ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമായ ഇന്ത്യ തന്‍െറ കരിയറിലെ എട്ടാമത്തെ രാജ്യമാണ്. അര്‍ജന്‍റീന, ഇംഗ്ളണ്ട്, സ്പെയിന്‍, ഇറ്റലി, ബ്രസീല്‍, ജപ്പാന്‍, സ്വന്തം നാടായ ഉറുഗ്വായ് എന്നിവിടങ്ങളിലൂടെയായിരുന്നു ഇതുവരെയുള്ള ഫുട്ബാള്‍ സഞ്ചാരം. എല്ലായിടത്തും സന്തോഷകരമായ മുഹൂര്‍ത്തങ്ങളായിരുന്നു. 15 വര്‍ഷമാണ് ഫുട്ബാള്‍ കരിയറിലെ കാലാവധിയെന്നാണ് പൊതുവില്‍ പറയുന്നത്. എന്നാല്‍, 20 വര്‍ഷമായി ഈ രംഗത്തുള്ള താന്‍ കളി നിര്‍ത്താനുദ്ദേശിക്കുന്നില്ല. ആവുന്ന കാലം വരെ കളി ആസ്വദിക്കണമെന്ന പിതാവിന്‍െറ ഉപദേശം സ്വീകരിച്ചാണ് കളി തുടരുന്നതെന്നും ഈ മുന്നേറ്റനിരക്കാരന്‍ പറഞ്ഞു.

മൂന്നുമാസം മാത്രമുള്ള ഐ.എസ്.എല്ലിന് ശേഷം കളിനിര്‍ത്തില്ല. വടക്കേ അമേരിക്കയാവും അടുത്ത തട്ടകം. ഈ സീസണില്‍ ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഫോര്‍ലാന് കളികാന്‍ ക്ഷണം കിട്ടിയിരുന്നു. മാഞ്ചസ്റ്ററില്‍ മാത്രമേ കളിക്കൂവെന്നും സ്ളാറ്റന്‍ ഇബ്രാഹിമോവിച്, വെയ്ന്‍ റൂണി, ആന്‍റണി മാര്‍ഷ്യല്‍, മാര്‍കസ് റുഥര്‍ഫോഡ് തുടങ്ങിയ താരങ്ങള്‍ ഒന്നടങ്കം പരിക്കേറ്റ് പുറത്തായാല്‍ സഹായത്തിനായി താനത്തെുമെന്നും തമാശയായി ഉറുഗ്വായ് സ്ട്രൈക്കര്‍ പറയുന്നു. സ്പെയിനിലും ഇറ്റലിയിലും കുറെക്കാലം കളിക്കുകയും ആസ്വദിക്കുയും ചെയ്തതിനാല്‍ പുതിയ ഒരിടം എന്ന നിലയിലാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്.  ഇന്ത്യയിലും തന്‍െറ ടീമിന്‍െറ നഗരമായ മുംബൈയിലും ക്രിക്കറ്റാണ് ഒന്നാംനിര കായികവിനോദമെങ്കിലും ഐ.എസ്.എല്‍ വന്‍ വിജയമായിരുന്നെന്ന് ഫോര്‍ലാനറിയാം. തന്‍െറ പഴയ ക്ളബായ അത്ലറ്റികോ മഡ്രിഡുമായി ബന്ധമുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഒരുമത്സരം കാണാന്‍ 68,000 ആരാധകരത്തെിയതും ഫോര്‍ലാനെ കോരിത്തരിപ്പിക്കുന്നു.

ഐ.എസ്.എല്ലിന്‍െറ നിലവാരം ഉയരുന്നുണ്ടെന്നും ഫോര്‍ലാന്‍ എഴുതുന്നു. വിരമിച്ച പ്രമുഖതാരങ്ങളായിരുന്നു ആദ്യ സീസണില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ യുവതാരങ്ങള്‍ വരുന്നു. സ്റ്റീവ് കോപ്പലിനെയും ജിയാന്‍ ലൂക സാംബ്രോട്ടയെപോലുള്ള പരിശീലകരത്തെുന്നു. അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാവുമെന്നും ഉറുഗ്വായ് താരം എഴുതി. 2010ല്‍ കൊല്‍ക്കത്തയില്‍ രണ്ടുദിവസമേ ഉണ്ടായിരുന്നുള്ളൂ. ചിലര്‍ പറയുന്നത് ഇന്ത്യ നല്ല നാടാണെന്നാണ്. മോശമാണെന്ന് മറ്റ് ചിലര്‍. ഏതായായലും സ്വയം അനുഭവിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. ഈ നാട് ഇഷ്ടപ്പെട്ടാല്‍ അടുത്ത സീസണിലും ഞാനിവിടെ തുടരില്ളെന്ന് ആരു കണ്ടു? ദുബൈയില്‍ പരിശീലനം തുടങ്ങുന്ന ടീമിനൊപ്പം ചേരും. ഇന്ത്യയിലത്തെിയശേഷം കുറച്ചുദിവസം നാടിന്‍െറ സംസ്കാരവും കാഴ്ചകളുമറിയാന്‍ ഭാര്യ പാസിനും മകന്‍ മാര്‍ട്ടിനുമാപ്പം കുറച്ചുദിവസം കറങ്ങും. ജപ്പാനിലും ബ്രസീലിലുമെല്ലാം തനിക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഭാര്യക്ക് ഇഷ്ടമില്ലായിരുന്നെങ്കില്‍ താനും ഇന്ത്യയിലേക്ക് വരില്ലായിരുന്നു. അവളും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഫോര്‍ലാന്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.