??????? ????? ??? ?. ??????? ??????? ??.????.? ???????? ??????????

ഫുട്ബാള്‍ ആവേശമുയര്‍ത്തി ‘മാധ്യമം’ റോഡ് ഷോ

കോഴിക്കോട്: രണ്ടു പതിറ്റാണ്ടിനു ശേഷം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ പ്രചാരണത്തിനുള്ള മാധ്യമം റോഡ് ഷോ ആരംഭിച്ചു. വെസ്റ്റ്ഹില്‍ പാവങ്ങാട് നടന്ന ചടങ്ങില്‍ റോഡ് ഷോയുടെ ഫ്ളാഗ് ഓഫ് കര്‍മം പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. നാഗ്ജി ഫുട്ബാളിന്‍െറ വീണ്ടെടുപ്പ് ഇന്ത്യന്‍ ഫുട്ബാളിന് കരുത്തുപകരാന്‍ സഹായകരമാവുമെന്ന് എം.എല്‍.എ പറഞ്ഞു. ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍, ക്ളബ് ഫുട്ബാള്‍ ടീമുകള്‍ കോഴിക്കോട്ടത്തെുന്നത് കോഴിക്കോടിന് ഫുട്ബാള്‍ ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. മിഡിലീസ്റ്റിലെ സ്പോര്‍ട്സ് മാനേജ്മെന്‍റ് ഗ്രൂപ് മോണ്ട്യാല്‍ സ്പോര്‍ട്സിന്‍െറ സഹകരണത്തോടെ, മാധ്യമം സഹ സ്പോണ്‍സര്‍മാരായി കെ.ഡി.എഫ്.എയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.കെ. റഫീഖ്, മോണ്ട്യാല്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, ക്ളബ് മാനേജര്‍ അനീസ് യൂസുഫ്, മിനാര്‍ ടി.എം.ടി മാര്‍ക്കറ്റിങ് മാനേജര്‍ അജയ് കുമാര്‍, മാധ്യമം റെസി. മാനേജര്‍ വി.സി. സലീം, പി.ആര്‍ മാനേജര്‍ ഷൗക്കത്തലി, പരസ്യ മാനേജര്‍ ഷെഫി, അസി. പി.ആര്‍. മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, മാധ്യമം ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസര്‍ റിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ആരംഭിച്ച റോഡ് ഷോ ഫെബ്രുവരി നാലിന് അവസാനിക്കും. മിനാര്‍ ടി.എം.ടിയാണ് ഈ പരിപാടിയുടെ പബ്ളിസിറ്റി ഇവന്‍റ് പാര്‍ട്ണര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.