?????? ????????? ????????? ??????? ??.??. ??????? ??.??, ?????? ??.??.?? ?????????? ????????? ????????? ????????? ????????? ?????? ??????????? ?????? ???????? ??????????. ?. ?????????????? ??.????.?, ???????? ????. ?????????, ??.???.? ??????????? ???????? ??????? ????????? ?????

നാഗ്ജി ഫുട്ബാള്‍: ടിക്കറ്റ് വിതരണം തുടങ്ങി

കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ടിക്കറ്റ് വിതരണം തുടങ്ങി. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ക്ളബുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന് ഫെബ്രുവരി അഞ്ചു മുതല്‍ പന്തുരുളും. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഓഫിസിലും ഫെഡറല്‍ ബാങ്ക് ശാഖകളിലും ബുധനാഴ്ച മുതല്‍ ടിക്കറ്റ് ലഭിക്കും. ഗാലറി ടിക്കറ്റ് ഒരാള്‍ക്ക് 150 രൂപയാണ്. പടിഞ്ഞാറേ ഗാലറി 200 രൂപയും വി.ഐ.പി ചെയറിന് 500 രൂപയും നല്‍കണം.
ഗാലറി സീസണ്‍ ടിക്കറ്റന് 2000 രൂപ, വെസ്റ്റേണ്‍ ഗാലറി സീസണിന് 2500, വി.ഐ.പി ചെയറിന് 6000 രൂപയുമാണ് നിരക്ക്. ആദ്യടിക്കറ്റ് മേയര്‍ വി.കെ.സി. മമ്മത്കോയയും എം.കെ. രാഘവന്‍ എം.പിയും ചേര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

ഇത്തവണ സൗജന്യ ടിക്കറ്റുകള്‍ ഇല്ളെന്ന സംഘാടകരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മുനവ്വറലി തങ്ങള്‍ ടിക്കറ്റിന്‍െറ തുക സംഘാടകര്‍ക്ക് നല്‍കി. തുടര്‍ന്ന് സേട്ട് നാഗ്ജി കുടുംബാംഗങ്ങളായ സന്ദീപ് മത്തേയും നിമേഷ് മത്തേയും ചേര്‍ന്ന് ടിക്കറ്റ് വാങ്ങി. 1.80 ലക്ഷം രൂപ ഇവര്‍ സംഘാടകര്‍ക്ക് നല്‍കി. കളി കാണാനത്തെുന്ന നാഗ്ജി കുടുംബാംഗങ്ങള്‍ മുഴുവനുമുള്ള ടിക്കറ്റിനായാണ് പണം നല്‍കിയത്. നജീബ് നീലാംബരി, കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് ഉടമ പി.പി. മുകുന്ദന്‍, ജി ടെക് കമ്പ്യൂട്ടര്‍ ഉടമ മെഹ്റൂഫ് മണലൊടി, ഫറോക്ക് കോയാസ് ആശുപത്രിക്കു വേണ്ടി പ്രതിനിധി നാരായണന്‍ എന്നിവരും ടിക്കറ്റ് വാങ്ങി.   സൗജന്യ പാസ് നല്‍കില്ളെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സംഘാടക സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ എം.പി, എം.എല്‍.എ, മേയര്‍ തുടങ്ങിയവരെല്ലാം പണം കൊടുത്ത് ടിക്കറ്റ് വാങ്ങി.
ജില്ലയിലത്തെുന്ന മന്ത്രിമാര്‍, പ്രമുഖ കളിക്കാര്‍ എന്നിവര്‍ക്കൊഴികെ സൗജന്യ പാസ് അനുവദിക്കില്ളെന്നും ഏറെ കാലത്തെ ഇടവേളക്കു ശേഷം തുടങ്ങുന്ന ടൂര്‍ണമെന്‍റ് വിജയിപ്പിക്കാന്‍ എല്ലാവരും ടിക്കറ്റെടുത്ത് കളികാണാനത്തെണമെന്നും പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ അനാഥാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കളി കാണാനുള്ള ടിക്കറ്റിന്‍െറ പണം കെ.ഡി.എഫ്.എ പ്രസിഡന്‍റ് സിദ്ദീഖ് അഹമ്മദ് സ്പോണ്‍സര്‍ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിയോ സ്പോട്സ് ടൂര്‍ണമെന്‍റിന്‍െറ തല്‍സമയ സംപ്രേഷണം നടത്തും. പ്രചാരണത്തിനായി നാഗ്ജി കപ്പുമായി ജില്ലാ പ്രചാരണം ആരംഭിക്കും. ദിവസവും 30,000 മുതല്‍ 40,000 വരെ കാണികളെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മൊണ്ട്യാല്‍ സ്പോട്സ് ചെയര്‍മാന്‍ ഹിഫ്സു റഹ്മാന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ടി.വി. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.