??????????? ??????? 23 ??? ???????????? ?????????? ?????? ??????????? ??????????????

നാഗ്ജി ആവേശത്തിന് നാളെ കിക്കോഫ്

കോഴിക്കോട്: കാത്തിരിപ്പിന്‍െറ ആവേശത്തിനൊടുവില്‍ കാല്‍പ്പന്തിന്‍െറ നഗരത്തില്‍ നാഗ്ജി ഫുട്ബാളിന് നാളെ മുതല്‍ പന്തുരുളും. 21 വര്‍ഷത്തെ ഇടവേളക്കുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി അമര്‍സി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന്‍െറ രണ്ടാം പതിപ്പില്‍ ഫുട്ബാളിലെ രാജാക്കന്മാരെന്നറിയപ്പെടുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ക്ളബുകളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ബ്രസീലിൽ നിന്നുള്ള അത്ലറ്റികോ പരാനെയും ഇംഗ്ലീഷ് ക്ലബ് വാറ്റഫോർഡ് എഫ്.സിയും തമ്മിലാണ് വെള്ളിയാഴ്ച ആദ്യകളി.

ഫെബ്രുവരി 18, 19 ദിവസങ്ങളില്‍ സെമി ഫൈനലും 21ന് ഫൈനലും നടക്കും. അത്ലറ്റികോ പരാനെ, ജര്‍മനിയില്‍ നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്, അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീം, യുക്രെയിനില്‍ നിന്നുള്ള എഫ്.സി വോളിന്‍ ലുറ്റ്സ്ക്ക്, എഫ്.സി ഡിന്‍പ്രോ, ഇംഗ്ളണ്ടില്‍നിന്നുള്ള വാട്ട്ഫോര്‍ഡ് എഫ്.സി, അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി   റുമാനിയയില്‍ നിന്നുള്ള എഫ്.സി റാപിഡ് ബുകാറ എന്നിവയാണ് ടീമുകള്‍.

അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി ബുധനാഴ്ച  രാവിലെ എത്തി. യുക്രെയിന്‍ ടീം എഫ്.സി ഡിന്‍പ്രോ, റുമാനിയന്‍ ടീം എഫ്.സി റാപിഡ് ബുകാറ എന്നിവ വ്യാഴാഴ്ച എത്തും. ടൂര്‍ണമെന്‍റിന്‍െറ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച മുതല്‍ തുടങ്ങും. സൗജന്യ പാസുകള്‍ ഇല്ല. ഉദ്ദേശിച്ച സ്പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംഘാടക സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളി കാണുന്നതിന് പണം മുടക്കി ടിക്കറ്റ് വാങ്ങാമെന്ന തീരുമാനത്തിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.