?????? ????????? ??????????????? ????????????? ???????????? ????????????? ??????????????? ????? ???????????

കോര്‍പറേഷന്‍ സ്റ്റേഡിയം അവസാന മിനുക്കുപണിയില്‍


കോഴിക്കോട്: ലോകതാരങ്ങളെ അണിനിരത്തി പുനരാരംഭിക്കുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന് മുന്നോടിയായി സംഘാടകര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അവസാന മിനുക്കുപണിയില്‍. ഗാലറിയും കസേരയുമടക്കം 30,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് സ്റ്റേഡിയത്തില്‍. ഗാലറി ടിക്കറ്റ് ഒരാള്‍ക്ക് 150 രൂപയാണ്. പടിഞ്ഞാറെ ഗാലറി 200 രൂപയും വി.ഐ.പി ചെയറിന് 500 രൂപയുമാണ്. ഗാലറി സീസണ്‍ ടിക്കറ്റിന് 2000 രൂപ, പടിഞ്ഞാറേ ഗാലറി സീസണിന് 2500, വി.ഐ.പി ചെയറിന് 6000 രൂപയുമാണ് നിരക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫെഡറല്‍ ബാങ്ക് ശാഖകളിലൂടെ സീസണ്‍ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഓഫിസിലെ പ്രത്യേക കൗണ്ടറിലും ഉച്ചയോടെ വില്‍പന ആരംഭിച്ചു.
 ചൊവ്വാഴ്ച വൈകീട്ട് സീസണ്‍ ടിക്കറ്റ് വില്‍പനയുടെ ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വില്‍പന ആരംഭിക്കാനായതെന്ന് സംഘാടകര്‍ പറഞ്ഞു. രാവിലെ മുതല്‍ നിരവധി പേര്‍ ടിക്കറ്റിനായി കെ.ഡി.എഫ്.എ ഓഫിസ് പരിസരത്ത് എത്തിയിരുന്നു. സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടിലെ വെള്ളം നീക്കി ഉപയോഗപ്രദമാക്കുന്ന പ്രവൃത്തിയും കളിക്കാര്‍ക്ക് ഗ്രൗണ്ടിലേക്ക് ഇറങ്ങാനുള്ള ടണലിന്‍െറ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള അഭിരാം ഇന്‍ഫ്ര പ്രോജക്ട്സ് എന്ന സ്വകാര്യ കമ്പനിക്കാണ് പ്രവൃത്തിയുടെകരാര്‍. ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കുക, പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുക തുടങ്ങിയ ജോലികളാണ് പൂര്‍ത്തിയാകാത്തത്.
കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് പുറമേ മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ദേവഗിരി സെന്‍റ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, ഫാറൂഖ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ടീമുകളുടെ പരിശീലനം. ഫെബ്രുവരി ഒന്നുമുതല്‍ എത്തിത്തുടങ്ങിയ ടീമുകളുടെ താമസം കടവ് റിസോര്‍ട്ട്, റാവിസ് ഹോട്ടല്‍, ഗേറ്റ്വേ ഹോട്ടല്‍ എന്നിവിടങ്ങളിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.