കോഴിക്കോട്: നാഗ്ജി കളത്തില്‍ കളി നിയന്ത്രിക്കുന്നത് കേരളത്തിന്‍െറ ഫുട്ബാള്‍ അഭിമാനങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള റഫറി എം.ബി. സന്തോഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇന്ത്യന്‍ കാണികള്‍ക്ക് സുപരിചിതനായ കോട്ടയം സ്വദേശി സന്തോഷ് കുമാര്‍ ഫിഫ അക്രഡിറ്റേഷനുള്ള നിലവിലെ ഏക മലയാളി റഫറിയാണ്.ബംഗാളിയായ ഗൗതംകൗര്‍ മാച്ച് കമിീഷണറായ സംഘത്തില്‍ മൈക്കിള്‍ ആന്‍ഡ്രൂസാണ് റഫറി അസസര്‍. മലപ്പുറം സ്വദേശി വി.പി. നാസര്‍, തമിഴ്നാട് സ്വദേശി ശ്രീകൃഷ്ണ, ബംഗാളിയായ സമര്‍പാല്‍ എന്നിവരാണ് മറ്റു ഇന്ത്യക്കാര്‍. മാലദ്വീപില്‍നിന്നുള്ള അഹമ്മദ് അബ്ദുല്ല, ഇസ്മയില്‍ റിഫ്വാന്‍ എന്നിവരും സംഘത്തിലുണ്ട്. രണ്ടുപേര്‍കൂടി വെള്ളിയാഴ്ച എത്തും.
ഐ.എഫ്.എ ഷീല്‍ഡും ഐലീഗും കൊല്‍ക്കത്ത നാഷനല്‍ ലീഗും ഒരു ഫുട്ബാള്‍ സീസണില്‍ നിയന്ത്രിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ ചരിത്രത്തില്‍ ഇടംനേടിയ ആളാണ് സന്തോഷ് കുമാര്‍. 2009ല്‍ ഫിഫയുടെ റഫറി ടെസ്റ്റ് പാസായാണ് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലെ റഫറിയായി രംഗപ്രവേശം ചെയ്തത്. തുടര്‍ന്നു ഡല്‍ഹിയില്‍ നടന്ന നെഹ്റു കപ്പിലും സാഫ് കപ്പിലും റഫറിയായി. ഇന്ത്യയില്‍ സൗഹൃദമത്സരത്തിനത്തെിയ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കുമായുള്ള മത്സരത്തിലും സന്തോഷ് വിസിലുമായുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സന്തോഷ് റഫറിയുടെ റോളിലുണ്ട്. 2011 മുതല്‍ തുടര്‍ച്ചയായി ഫിഫ ഇന്‍റര്‍നാഷനല്‍ റഫറി പദം അലങ്കരിക്കുന്ന സന്തോഷ് കുമാറുമായി ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) അടുത്തിടെ പ്രഫഷനല്‍ കരാറില്‍ ഒപ്പുവെച്ചു. എ.ഐ.എഫ്.എഫ് സന്തോഷിനെ മികച്ച റഫറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഫുട്ബാളിനെ നെഞ്ചോടു ചേര്‍ക്കുമ്പോഴും വീട്ടില്‍ അടുപ്പുപുകയണമെങ്കില്‍ ഓട്ടോറിക്ഷ ഓടിക്കണമെന്നതാണ് സന്തോഷിന്‍െറ ചുറ്റുപാട്. ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ചാല്‍പോലും ഇന്ത്യന്‍ ഫുട്ബാളില്‍ വളരെ തുച്ഛമായ വരുമാനമാണുള്ളത്. പ്രാദേശിക കളി നിയന്ത്രിക്കാന്‍പോയാലും രാത്രിയാകുമ്പോള്‍ കോട്ടയത്തത്തെി തന്‍െറ ഓട്ടോറിക്ഷയുമായി നാഗമ്പടത്തത്തെും അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.