?????? ????? ??????? ?????? ?????????? ???????? ??????? ????????????? ????????? ??? ??????? ??????? ??????????? ??????????????

കോഴിക്കോട്: കോഴിക്കോടന്‍ കളിമണ്ണിന് ഇനി കാല്‍പന്ത് ആരവങ്ങളുടെ 17 നാളുകള്‍. രണ്ടു പതിറ്റാണ്ട് പിന്നിട്ട ദീര്‍ഘനിദ്ര വിട്ടുണരുന്ന മലയാളത്തിന്‍െറ സ്വന്തം നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പച്ചപ്പുല്‍മൈതാനിയില്‍ കിക്കോഫ്. കളിയുടെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീന്യോ നാടിന് സമര്‍പ്പിച്ച സേട്ട്നാഗ്ജി ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന അങ്കത്തില്‍ ബ്രസീലിയന്‍ പാരമ്പര്യവുമായത്തെുന്ന അത്ലറ്റികോ പരാനെന്‍സസും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് വാറ്റ്ഫോഡ് എഫ്.സിയുടെ യൂത്ത് ടീമും മാറ്റുരക്കും. വൈകീട്ട് ഏഴുമണിക്കാണ് കിക്കോഫ്. രാജ്യാന്തര നിലവാരവുമായി തിരിച്ചുവരുന്ന ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാന്‍ ഇന്ത്യന്‍ ടീമുകളില്ളെങ്കിലും യൂറോപ്പില്‍ നിന്ന് ആറും സൗന്ദര്യഫുട്ബാളിന്‍െറ പറുദീസയായ ലാറ്റിനമേരിക്കയിലെ രണ്ടു ടീമുകളും ചേരുന്നതോടെ മലയാളികള്‍ കാത്തിരുന്ന പോരാട്ടത്തിനാവും കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
രണ്ടു ഗ്രൂപ്പിലായി നാലു ടീമുകള്‍ വീതം മത്സരിക്കും. 16 വരെയാണ് ഗ്രൂപ് റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. 21ന് കലാശപ്പോരാട്ടവും. അത്ലറ്റികോ പരാനെന്‍സ് ദേവഗിരി കോളജ് ഗ്രൗണ്ടിലും വാറ്റ്ഫോഡ് എഫ്.സി ഫാറൂഖ് കോളജ് ഗ്രൗണ്ടിലുമായി കഴിഞ്ഞദിവസങ്ങളില്‍ പരിശീലനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.