സ്റ്റേഡിയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

കോഴിക്കോട്: നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന്‍െറ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. വിദേശ ടീമുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റായതിനാല്‍ സ്റ്റേഡിയവും പരിസരവും കനത്ത പൊലീസ് സംരക്ഷണത്തിലായിരിക്കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി പറഞ്ഞു.

വൈകീട്ട് നാലുമുതല്‍ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് മുഖാന്തരം കാണികളെ കയറ്റും. 16 ഗേറ്റുകളിലൂടെയാണ് പ്രവേശം നല്‍കുക. സ്റ്റേഡിയത്തിന് സമീപം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.
ഡെപ്യൂട്ടി കമീഷണര്‍ക്ക് പുറമെ അസി. കമീഷണര്‍മാരായ എ.ജെ. ബാബു, എ.കെ. ബാബു, പി.കെ. രാജു, സി. അരവിന്ദാക്ഷന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.പി. പ്രേംദാസ്, കസബ സി.ഐ. സുനില്‍ കുമാര്‍, എസ്.ഐ ടി. സജീവന്‍, കെ.ഡി.എഫ്.എ പ്രസിഡന്‍റ് ഡോ. അഹമ്മദ് സിദ്ദീഖ്, സെക്രട്ടറി പി. ഹരിദാസ് എന്നിവര്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
2014ലെ ഭരണ
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.