???????????? ????????????? ?????????? ????????: ??.??. ????

ഇന്ത്യന്‍ ടീമില്ലാത്ത നാഗ്ജി


നാഗ്ജി പോലുള്ള ടൂര്‍ണമെന്‍റ് പുനരാരംഭിക്കുമ്പോള്‍ എന്തുകൊണ്ട് ഒരു ഇന്ത്യന്‍ ടീമില്ലാതെപോയെന്ന് ചോദ്യം ഉയരുക സ്വാഭാവികം. കോടികള്‍ ഒഴുകുന്ന ഐ.എസ്.എല്ലിലേക്കും ഐ ലീഗിലേക്കും മാത്രം രാജ്യത്ത് ഫുട്ബാളിനെ നിയന്ത്രിക്കുന്ന അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ മേലാളന്മാര്‍ക്ക് താല്‍പര്യം ചുരുങ്ങുവെന്നതാണ് വസ്തുത. ഐ ലീഗ് നടക്കുന്നതുകൊണ്ട് ടീമിനെ വിട്ടുനല്‍കാനാവില്ളെന്നാണ് ഒൗദ്യോഗിക ഭാഷ്യം. നാഗ്ജിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബംഗളൂരു എഫ്.സിക്കുവേണ്ടി ഒരു മത്സരത്തീയതി മാറ്റിക്കൊടുത്തിരുന്നെങ്കില്‍ നാഗ്ജിയിലും ഇന്ത്യന്‍ ടീമിന്‍െറ സാന്നിധ്യമുണ്ടായേനെ. നാഗ്ജിപോലുള്ള ടൂര്‍ണമെന്‍റുകള്‍ സജീവമാകുന്നത് പുത്തന്‍ കളിക്കാരെ കണ്ടത്തൊനും ടീമുകള്‍ക്ക് ശക്തിപ്രാപിക്കാനും വളമുള്ള മണ്ണൊരുക്കലാകുമെന്ന തിരിച്ചറിവ് എ.ഐ.എഫ്.എഫ് സാരഥികള്‍ക്കുണ്ടാകണമായിരുന്നു; അതുണ്ടായില്ല. കാര്യമാക്കണ്ട, ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ ഫുട്ബാള്‍ ശൈലികള്‍ മാറ്റുരക്കുന്നത് നേരില്‍ കാണാനുള്ള അവസരവുമായി വീണ്ടുമത്തെുന്ന നാഗ്ജിയെ നമുക്ക് ഇരുകൈയും നീട്ടി സ്വീകരിക്കാം... വാം വെല്‍കം നാഗ്ജി...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.