ഷാഫിയുടെ ഓര്‍മകളില്‍ നാഗ്ജിക്ക് രുചിയുടെ ഗോള്‍മണം

കോഴിക്കോട്: 21വര്‍ഷത്തിനുശേഷം നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് കോഴിക്കോട്ട് ആരവമുയരുമ്പോള്‍ പാലക്കാട് ആനപ്പുറം മുഹമ്മദ് ഷാഫിക്ക് അത് ഓര്‍മകളുടെ മധുരരുചികളുടെ തിരിച്ചെടുക്കല്‍ കൂടിയാണ്. അന്നത്തെ പതിനഞ്ച് വയസ്സുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയില്‍നിന്ന് മിനാര്‍ ടി.എം.ടി എന്ന സ്റ്റീല്‍ നിര്‍മാണ കമ്പനിയുടെ എം.ഡി വരെയുള്ള വളര്‍ച്ചക്കിടയിലും ഫുട്ബാളിനോടുള്ള ഇഷ്ടം അദ്ദേഹം വിടുന്നില്ല.  എണ്‍പതുകളില്‍ കോഴിക്കോട്ടത്തെിയിരുന്ന മോഹന്‍ ബഗാന്‍െറയും മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങിന്‍െറയും ഈസ്റ്റ് ബംഗാളിന്‍െറയും ഡെംപോ ഗോവയുടെയും സാല്‍ഗോക്കര്‍ ഗോവയുടെയും കളിക്കാര്‍ക്ക് ഭക്ഷണം വിളമ്പിയ ഓര്‍മകളിലാണ് ഈ ബിസിനസുകാരന്‍. പിതാവ് ഹംസ ഹാജി നടത്തിയിരുന്ന  എം.എം. അലി റോഡിലെ കാവേരി ഹോട്ടലായിരുന്നു അന്ന് കളിക്കാരുടെ ഇഷ്ട ഭക്ഷണകേന്ദ്രം. അന്ന് കോഴിക്കോട്ട് ചൈനീസ് വിഭവങ്ങള്‍ വിളമ്പിയിരുന്ന അപൂര്‍വം ഹോട്ടലുകളില്‍ ഒന്നായിരുന്നു ഇത്.

പിതാവും ജ്യേഷ്ഠസഹോദരന്‍ ഇസ്മായിലുമായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. അന്ന് ഉസ്മാനിയയില്‍ പഠിക്കുകയായിരുന്ന താന്‍ ഫുട്ബാള്‍ സ്നേഹം മൂത്ത്  അവധിക്കാലങ്ങളില്‍ കോഴിക്കോട്ടേക്ക് വണ്ടികയറുമായിരുന്നു. പുറംനാട്ടിലെ ജീവിതം കാരണം ഹിന്ദിയും ഉര്‍ദുവും മറ്റു ഭാഷകളും അന്നേ തനിക്ക് നന്നായി അറിയാം. അങ്ങനെ കളിക്കാരുടെ ഇഷ്ടക്കാരനായി. സാല്‍ഗോക്കര്‍ ഗോവയുടെ കോച്ച് ഒളിമ്പ്യന്‍ ഷണ്‍മുഖന്‍, കോച്ചുമാരായ ഹക്കീം, നയീമുദ്ദീന്‍, ഗോളി ബ്രഹ്മാനന്ദ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ടീം മാനേജര്‍മാര്‍ പലപ്പോഴും സ്പെഷല്‍ പാസുകള്‍ തരുമായിരുന്നു. എന്നാല്‍, ഗാലറിയില്‍ ഇരുന്നുള്ള ഹരം കിട്ടാത്തതിനാല്‍ പലപ്പോഴും ഗാലറിയില്‍പോയി ഇരുന്ന് കളി കാണുന്ന അനുഭവവുമുണ്ട്. ഓട്ടോ ചന്ദ്രനടക്കമുള്ളവരായിരുന്നു അന്നത്തെ കൂട്ട്. മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഗാലറിയില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു മുന്നിലായിരുന്നു അന്ന് കളി. കമന്‍േററ്റര്‍മാരുടെ കളിപറച്ചിലിനേക്കാള്‍ ഹരംപിടിപ്പിക്കുന്ന കമന്‍റുകള്‍ ഗാലറിയില്‍നിന്ന് ഉയരും.

കളിക്കാര്‍ മാത്രമല്ല, സ്റ്റേഡിയം ഒന്നാകെ കളിക്കുന്ന അനുഭവം. മലപ്പുറം,  കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്ന് ജീപ്പുകളിലേറിയായിരുന്നു  കാണികള്‍ എത്തിയിരുന്നത്. സ്റ്റേഡിയം നിറഞ്ഞുകവിയുമ്പോഴും പുറത്തും അതേപോലെ ആയിരങ്ങള്‍ ബാക്കിയാകും.  ചെറുപ്പംമുതലേ മനസ്സില്‍ ഫുട്ബാളിന്‍െറ ഹരമുണ്ട്. ഉസ്മാനിയയില്‍ പഠിക്കുന്ന കാലത്ത് ഫുട്ബാള്‍ ടീമിന്‍െറ വൈസ് ക്യാപ്റ്റനായി. പഠനത്തിനുശേഷം കളി വിട്ടെങ്കിലും പാലക്കാട്ടും കോഴിക്കോട്ടും വ്യവസായത്തിന്‍െറ തിരക്കുകള്‍ക്കിടയിലും ലോക ഫുട്ബാള്‍ അടക്കമുള്ള മത്സരങ്ങള്‍ ടി.വിയില്‍ ഒന്നുപോലും വിടാതെ ഉറക്കമിളച്ച് കാണും. ബ്രസീലാണ് ഇഷ്ട ടീം. കളിക്കാരന്‍ മറഡോണയും. 1995നുശേഷം നാഗ്ജി മത്സരങ്ങള്‍ മുടങ്ങിയതായിരുന്നു ഫുട്ബാളിനെക്കുറിച്ച ഏറ്റവും വലിയ ദു$ഖം. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം ബിസിനസ് നഗരത്തില്‍ നാഗ്ജിയെ വരവേല്‍ക്കാന്‍ കഴിഞ്ഞതാണ് ഇപ്പോഴത്തെ  ഏറ്റവും വലിയ ആഹ്ളാദവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.