?????? ???????? ??????? ?????? ??.??.?? ????????? ?????????? ?????? ??? ?????????? ?????? ????????????????? ????????. ??????? ???????????????? ??. ?????? ?????????? ??????

പന്തുകളി പിരാന്ത് റീലോഡഡ്...!

ഇനിയും വിശ്വസിക്കാനാകുന്നില്ല, അന്യംനിന്നുപോയെന്ന് ഫുട്ബാള്‍പ്രേമികള്‍ ഒന്നടങ്കം ഉറപ്പിച്ച സേട്ട് നാഗ്ജി ഫുട്ബാളിന് വീണ്ടും കിക്കോഫ് വിസില്‍ മുഴങ്ങുന്നു. അതും രണ്ടു പതിറ്റാണ്ടിന്‍െറ ഇടവേളക്കുശേഷം. അതും ഫുട്ബാളിന്‍െറ ധന്യസ്മരണകളുറങ്ങുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍. നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ. നാഗ്ജി വീണ്ടുമത്തെുന്നു, പുതിയരൂപത്തില്‍, ഭാവത്തില്‍.
21 വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ 1995 ഏപ്രില്‍ 28നാണ് മലബാറിലെ ഫുട്ബാള്‍ ഭ്രാന്തന്മാര്‍ നെഞ്ചേറ്റിയ നാഗ്ജി ഫുട്ബാളിന് ലോങ് വിസില്‍ മുഴങ്ങിയത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ രാജ്യത്തെ ഫുട്ബാളിന്‍െറ മക്കയെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന കോഴിക്കോടിന്‍െറ തിങ്ങിനിറഞ്ഞ ഗാലറികള്‍ക്കു മുന്നിലായിരുന്നു അത്. ഇന്ത്യന്‍ ഫുട്ബാളിന് കേരളം സംഭാവന ചെയ്ത എക്കാലത്തെയും മികച്ച താരങ്ങളായിരുന്ന ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും നേടിയ തകര്‍പ്പന്‍ ഗോളുകളുടെ മുന്‍തൂക്കത്തില്‍ ഡെംപോ ഗോവയെ കീഴടക്കി ജെ.സി.ടി മില്‍സ് ഫഗ്വാരയായിരുന്നു അവസാനമായി ട്രോഫിയില്‍ മുത്തമിട്ടത്. മുന്‍ താരം ഇന്ദര്‍ സിങ്ങായിരുന്നു പരിശീലകന്‍.
വിജയനും ജോപോളും തേജസീന്ദര്‍ കുമാറും കാള്‍ട്ടന്‍ ചാപ്മാനുമണിനിരന്ന ജെ.സി.ടിയും ഫ്രാന്‍സിസ് സില്‍വേറിയയും മറിയോ സോറസും പ്രവീണ്‍ ഫെര്‍ണാണ്ടസും അടങ്ങിയ ഡെംപോ ഗോവയും ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തിന്‍െറ വീറുറ്റ സ്മരണകളുമായി നിറഞ്ഞ മനസ്സോടെ അന്ന് സ്റ്റേഡിയം വിട്ടവര്‍ സ്വപ്നത്തില്‍പോലും കരുതിയിരിക്കില്ല അടുത്ത വര്‍ഷം നാഗ്ജി വീണ്ടുമത്തെില്ളെന്ന്.
ഏതാണ്ട് ഒരു ലക്ഷം രൂപ ലാഭത്തോടെയായിരുന്നു അന്ന് ടൂര്‍ണമെന്‍റ് അവസാനിച്ചത്. രണ്ടര ലക്ഷം രൂപ വാടകയിനത്തില്‍ കോഴിക്കോട് നഗരസഭ ഈടാക്കിയിരുന്നില്ളെങ്കില്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന് കുറച്ചുകൂടി മെച്ചപ്പെട്ടനിലയില്‍ സാമ്പത്തിക കണക്ക് അവതരിപ്പിക്കാമായിരുന്നു. അനുകൂല സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും  നാഗ്ജി ട്രോഫി വിസ്മരിക്കപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങി.

തുടക്കം മാനാഞ്ചിറയില്‍
1951ല്‍ മാനാഞ്ചിറ മൈതാനത്ത് തുടക്കംകുറിച്ച നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കളിക്കാത്ത ഇന്ത്യന്‍ ടീമുകളില്ല; കളിക്കാരില്ല. രാജസ്ഥാന്‍ ഫുട്ബാളിന്‍െറ ശക്തിദുര്‍ഗങ്ങളായ മഗന്‍ സിങ്, ചെയിന്‍ സിങ്, ഇന്ദര്‍ സിങ്, മേവലാല്‍ കിട്ടു, ബംഗാള്‍ പടക്കുതിരകളായ ശ്യാം ഥാപ്പ, സുബ്രതോ ഭട്ടാചാര്‍ജി, ഗോവന്‍ വിസ്മയം ബ്രഹ്മാനന്ദ്... പട്ടിക നീളുന്നു. നാഗ്ജികാണികളിലിന്നും പച്ചപിടിച്ചുനില്‍ക്കുന്ന ചുരുക്കം ചില പേരുകള്‍ മാത്രമാണിത്.
കോഴിക്കോടിന് മാത്രം അവകാശപ്പെട്ട കളിയാരവം, പിന്നില്‍ നില്‍ക്കുന്ന ടീമുകളെ പ്രോത്സാഹിപ്പിച്ച് പോര്‍വീര്യം തീര്‍ക്കുന്ന കാണികള്‍. കോഴിക്കോട് കളിക്കുകയെന്നത് വലിയ ആഗ്രഹമെന്ന് കേള്‍വികേട്ട കളിക്കാര്‍പോലും പറയുന്നിടത്തത്തെി കാര്യങ്ങള്‍.  ജെ.സി.ടി മില്‍സ് ഫഗ്വാരക്ക് പുറമെ ആര്‍.എ.എ.സി ബിക്കാനീര്‍, കൊല്‍ക്കത്തന്‍ ജയന്‍റുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, ഗോവന്‍ ടീമുകളായ സാല്‍ഗോക്കര്‍, സേസ, വാസ്കോ, ഡെംപോ, സൈനിക ടീമുകളായ എച്ച്.എ.എല്‍, എല്‍.ആര്‍.ഡി.ഇ, ബോംബയില്‍നിന്ന് ടാറ്റ, കേരള പൊലീസിനും ടൈറ്റാനിയത്തിനും പുറമെ പ്രീമിയര്‍ ടയേഴ്സ്,കളമശ്ശേരി... നാഗ്ജിക്കൊപ്പം ചേര്‍ന്നുനിര്‍ത്തുന്ന വലിയ ടീമുകളില്‍ ചിലതുമാത്രമാണിവ. ടൂര്‍ണമെന്‍റിനത്തെി കിരീടവുമായി മടങ്ങിയ വിദേശ ടീമുകളും  നാഗ്ജിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കടന്നുവരും; കറാച്ചി കിക്കേഴ്സും ബംഗ്ളാദേശിലെ അബഹാനി ക്രീഡാചക്രയും. 51ല്‍ തുടങ്ങി 95 വരെ നീണ്ട നാഗ്ജിയുടെ ചരിത്രത്തില്‍ രണ്ടുതവണ മാത്രമാണ് ടൂര്‍ണമെന്‍റ് നടക്കാതെ പോയത്. കോഴിക്കോടിന്‍െറ സ്വന്തം ഫുട്ബാള്‍ ക്ളബുകളായ ഡെന്‍റിനല്‍സ്, യങ് ചലഞ്ചേഴ്സ്, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍, സംഘാടക പ്രമുഖരായ ഫാ. വെര്‍ഗോക്കിനി, ടി. അബൂബക്കര്‍, സി.ജെ. ലാബിന്‍, എം.ഇ. ബാലഗോപാലക്കുറുപ്പ്, പ്രഫ. ടി.എം. അബ്ദുറഹ്മാന്‍, കെ.സി. ഹസന്‍കുട്ടി, മുസ്തഫ, എ.വി.എം. അഷ്റഫ്, ഗുജറാത്തിലെ കച്ചില്‍നിന്ന് വ്യാപാരാവശ്യാര്‍ഥം കോഴിക്കോട്ടത്തെിയ സേട്ട് നാഗ്ജി അമര്‍സി കുടുംബം, പ്രമുഖ കളിയെഴുത്തുകാരായ വിംസി, മുഷ്താഖ്, അബൂബക്കര്‍, കെ. കോയ, രവിമേനോന്‍... നാഗ്ജിയുടെ വളര്‍ച്ചയില്‍ താങ്ങും തണലുമായ ക്ളബുകള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ ചുരുക്കം ചിലര്‍ മാത്രമാണിവര്‍.  നാഗ്ജി ട്രോഫിയുടെ തിരിച്ചുവരവിന് ആത്മാര്‍ഥശ്രമം നടക്കാന്‍ നീണ്ട 21 വര്‍ഷം വേണ്ടിവന്നുവെന്നതാണ് കഷ്ടം. പുതിയ നേതൃത്വത്തിന്‍കീഴില്‍ പുതിയ രൂപത്തില്‍, ഭാവത്തില്‍, കാലോചിതമായ മാറ്റത്തോടെ നാഗ്ജി ട്രോഫിയില്‍ വീണ്ടും പന്തുരുളുന്നു. ആവേശമുയരുന്നുവെന്ന് പ്രതീക്ഷിക്കാം; ഇനി ഇത് നെഞ്ചേറ്റേണ്ടത് ഫുട്ബാള്‍ കമ്പത്തിന് കേള്‍വികേട്ട കോഴിക്കോട്ടെ തിങ്ങിനിറഞ്ഞ ഗാലറികളാണ്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഗ്രാഫില്‍ ഒരിക്കല്‍കൂടി കോഴിക്കോടിന് കടന്നത്തൊനൊരവസരം. രണ്ടാമധ്യായത്തിന് തുടക്കമാകുന്നത് അങ്കത്തട്ടില്‍ മുഴുവന്‍ വിദേശ ടീമുകള്‍ മാത്രമാണ് എന്ന പ്രത്യേകതയോടെയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.