??? ??????

രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം; നിര്‍ണായക ജയം തേടി കെവില്‍

കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടനമത്സരത്തില്‍ ബ്രസീലിയന്‍ ക്ളബായ അത്ലറ്റികോ പരാനെന്‍സിനോട് രണ്ട് ഗോളിന് തോല്‍വി വഴങ്ങിയ ഇംഗ്ളീഷ് ക്ളബ് വാറ്റ്ഫോഡ് എഫ്.സി ചൊവ്വാഴ്ച ആദ്യ ജയം തേടി റുമേനിയയില്‍നിന്നുള്ള റാപിഡ് ബുകറെസ്തിയെ നേരിടും. ഞായറാഴ്ചത്തെ പോരാട്ടത്തില്‍ യുക്രെയ്ന്‍ ക്ളബ് വോളിന്‍ ലറ്റ്സ്കിനോട് 1-1ന് സമനില വഴങ്ങിയാണ് റാപിഡ് ബുകറെസ്തിയത്തെുന്നത്. സെമി ടിക്കറ്റുറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം.

പരാനെന്‍സിനെതിരെ മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍വി വഴങ്ങിയതിന്‍െറ നിരാശയിലാണ് വാറ്റ്ഫോഡ് യൂത്ത് ടീം കോച്ച് ഹാരി കെവില്‍. ആദ്യ കളി കഴിഞ്ഞ് കടുത്ത പരിശീലനത്തിലായിരുന്നു കളിക്കാര്‍. രാവിലെയും വൈകുന്നേരവുമായി ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ പരിശീലിക്കുന്ന ടീമംഗങ്ങള്‍ എതിരാളികള്‍ റുമേനിയന്‍ എതിരാളികള്‍ കരുത്തരാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഇന്നിറങ്ങുന്നത്. ആദ്യ അങ്കത്തില്‍ അപരിചിതരായ എതിരാളിക്കെതിരെ ടീം നന്നായി കളിച്ചുവെന്ന് തന്നെയാണ് മുന്‍ ആസ്ട്രേലിയന്‍, ലിവര്‍പൂള്‍ താരം കൂടിയായി ഹാരി കെവിലിന്‍െറ അഭിപ്രായം. ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ളെന്ന് വാറ്റ്ഫോഡ് ഗോള്‍കീപ്പിങ് കോച്ച് അലക് ഷാംബര്‍ലെയ്ന്‍ പറഞ്ഞു. അതേസമയം, മികച്ച കളി പുറത്തെടുത്തിട്ടും ആദ്യ കളിയില്‍ ജയിക്കാനാവാത്തതിന്‍െറ ക്ഷീണത്തിലാണ് റാപിഡ് ബുകറെസ്തിയത്തെുന്നത്. ഒരു ദിവസത്തെ ഇടവേളയിലാണ് രണ്ടാം അങ്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.