??????????? ??????? ?????????????? ?????? ????? ???????? ????? 1860 ??????????????? ???????? ???????????????? ????? ?????? ???????????? -??.??. ????

മ്യൂണിക്കിനെ വീഴ്ത്തി ഷംറോക്ക് റോവേഴ്സ്

കോഴിക്കോട്: ഇതുവരെ ചാറ്റമഴയായിരുന്നു. ഒന്നിലും രണ്ടിലും ഒതുങ്ങിയ ഗോളെണ്ണം ബുധനാഴ്ച പെരുമഴക്ക് വഴിമാറിയപ്പോള്‍ നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പിറന്നത് അഞ്ച് ഗോളുകള്‍. ഓരോ നിമിഷത്തിലും മാറിമറിഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ പ്രബലരായ മ്യൂണിക് 1860യെ 2-3ന് തകര്‍ത്ത് അയര്‍ലന്‍ഡില്‍ നിന്നുള്ള ഷംറോക് റോവേഴ്സ് സെമി പ്രതീക്ഷകളിലേക്ക് തിരിച്ചത്തെി. അര്‍ജന്‍റീനയെ ഗോളില്‍ മുക്കിയ മ്യൂണിക് സംഘത്തെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു ഷംറോക്കിന്‍െറ ആറാട്ട്. ആദ്യ പകുതിയില്‍ ഇരുവരും 2-2ന് ഒപ്പത്തിനൊപ്പമായിരുന്നു കളം വിട്ടത്. എന്നാല്‍, രണ്ടാം പകുതിയില്‍ കരുതലോടെ ഇറങ്ങിയ ഷംറോക് 51ാം മിനിറ്റില്‍ ഗവിന്‍ ബ്രെണ്ണനിലൂടെ സ്കോര്‍ ചെയ്ത് നേടിയ ലീഡുമായി ലോങ്വിസില്‍ വരെ പിടിച്ചുനിന്ന് വിലപ്പെട്ട മൂന്ന് പോയന്‍റ് സ്വന്തമാക്കി. കളിയുടെ 13, 41 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈകല്‍ കൊകോസിന്‍സ്കിയായിരുന്നു മ്യുണികിനുവേണ്ടി വലകുലുക്കിയത്.
എന്നാല്‍, രണ്ടു തവണ പിന്നിലായിട്ടും പോരാട്ടവീര്യം കൈവിടാതെ മത്സരിച്ച ഷംറോക് 31ാം മിനിറ്റില്‍  പെനാല്‍റ്റിയിലൂടെതന്നെ തിരിച്ചടി നല്‍കി. 44ാം മിനിറ്റില്‍ ഓഫ്സൈഡ് വിവാദത്തിലായ ഡാനി നോര്‍തിന്‍െറ ഗോളിലൂടെയായിരുന്നു ഷംറോക് ഒന്നാം പകുതി പിരിയും മുമ്പേ ഒപ്പമത്തെിയത്.

ഡാനി നോര്‍തിന്‍െറ ഒറ്റയാന്‍ മുന്നേറ്റത്തില്‍ മ്യൂണിക് ഗോളി കൈ ഫ്രിറ്റ്സില്‍ തട്ടി പന്ത് മടങ്ങിയപ്പോഴായിരുന്നു ഗോളിലേക്കുള്ള ക്രോസത്തെിയത്. പന്ത് വീണ്ടും ഡാനി വലയിലേക്ക് അടിച്ചുകയറ്റുമ്പോള്‍ മ്യൂണിക് താരങ്ങളും ഒഫീഷ്യലുകളും ഗാലറിയും ഓഫ്സൈഡിനായി ആര്‍ത്തുവിളിച്ചിട്ടും റഫറി ഗോളനുവദിച്ചു. രണ്ടാം പകുതിയുടെ 51ാം മിനിറ്റിലെ ഗാരിമകാബിയുടെ ക്രോസിലൂടെ ബ്രെണ്ണന്‍ ഗോളടിക്കുമ്പോള്‍ മൂന്നാം ടച്ചുമായി നോര്‍തിന്‍െറ പിന്തുണയുമുണ്ടായിരുന്നു. ഡാനി നോര്‍ത് കളിയിലെ കേമനായി. മ്യൂണിക്കുകാര്‍ മികച്ച ഫുട്ബാള്‍ കാഴ്ചവെച്ചെങ്കിലും എതിര്‍ പ്രതിരോധത്തിലും നിര്‍ഭാഗ്യത്തിലും അവരുടെ ഗോളവസരങ്ങള്‍ തട്ടിത്തകര്‍ന്നു. രണ്ടാം പകുതിയില്‍പ്രതിരോധത്തിലേക്ക് വലിയാന്‍ ശ്രമിച്ചതോടെ ആക്രമണത്തിന് മൂര്‍ച്ചകുറഞ്ഞു. ആരാധകപ്പട വീണ്ടും ഗാലറിയിലേക്ക് തിരിച്ചത്തെിയതും ബുധനാഴ്ചത്തെ പോരാട്ടത്തിന്‍െറ വിശേഷമായി. ഇതോടെ, ഗ്രൂപ്പ് ‘ബി’യില്‍ മൂന്ന് ടീമുകള്‍ക്കും ഒരു ജയത്തോടെ മൂന്ന് പോയന്‍റായി.

1-0(13ാം മിനിറ്റ്, മ്യൂണിക് 1860)
പെനാല്‍റ്റി ബോക്സില്‍ പന്തുമായി വെട്ടിച്ച്കടക്കാന്‍ ശ്രമിച്ച സൈമണ്‍ സെഫറിങ്സിനെ ഷംറോക് ഡിഫന്‍ഡര്‍ ഡേവിഡ് വെബ്സ്റ്റര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി. കിക്കെടുത്ത 1860 നായകന്‍ മൈകല്‍ കൊകൊന്‍സ്കിയുടെ ഷോട്ട് വലയിലേക്ക്.

1-1(31ാം മിനിറ്റ്, ഷംറോക്)
പെനാല്‍റ്റിയിലൂടെ തന്നെ ഷംറോകിന്‍െറ മറുപടി. കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്തിനായുള്ള പോരാട്ടത്തിനിടെ ഷംറോകിന്‍െറ ഡേവിഡ് വെബ്സ്റ്ററെ വലിച്ചിട്ടതിന് മ്യൂണിക്കിനെതിരെ പെനാല്‍റ്റി. കിക്കെടുത്ത ഐറിഷ് ക്ളബ് നായകന്‍ ഗാരി മകാബിക്ക് പിഴച്ചില്ല.  

2-1 (41ാം മിനിറ്റ്, മ്യൂണിക് 1860)
വീണ്ടും പെനാല്‍റ്റി. മധ്യഭാഗത്തുനിന്നും പന്തുമായി മിന്നല്‍വേഗതയില്‍ മുന്നേറിയ മ്യൂണിക്കിന്‍െറ നികോളസ് ഹെംബ്രെഷ്ട്ടിനെ വീഴ്ത്തുകയല്ലാതെ ഡിഫന്‍ഡര്‍ ഡേവിഡ് ഒകോണറിന് വഴിയില്ലായിരുന്നു. കിക്കെടുത്ത നായകന്് ഇരട്ടഗോള്‍.

2-2 (44ാം മിനിറ്റ്, ഷംറോക്)
 ആദ്യ പകുതി പിരിയും മുമ്പേ സമനില. മധ്യനിരയില്‍ നിന്നും ഒറ്റയാന്‍ കുതിപ്പ് നടത്തിയ ഷംറോക് താരം ഡാനി നോര്‍ത്തിന്‍െറ മുന്നേറ്റം ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നെങ്കിലും പന്ത് റീബൗണ്ടായി. വീണ്ടും നോര്‍ത്തിന്‍െറ ബൂട്ടിലേക്ക്. ഓഫ്സൈഡിനായി മ്യൂണിക് താരങ്ങള്‍ മുറവിളി കൂട്ടിയെങ്കിലും കെണിപൊട്ടിച്ച് നോര്‍ത് വലകുലുക്കിയപ്പോള്‍ ഐറിഷുകാര്‍ ഒപ്പത്തിനൊപ്പം.

2-3 (51ാം മിനിറ്റ്, ഷംറോക്)
ഇടതുവിങ്ങില്‍ നിന്നും പിറന്ന ഫ്രീകിക്കിലൂടെ ഷംറോക്കിന്‍െറ തന്ത്രപരമായ നീക്കം ലീഡ് ഗോളിലേക്ക്. കിക്കെടുത്ത ഗാരി മകാബിയിലേക്ക് ഡാനി നോര്‍ത് വീണ്ടും റീകണക്ട് ചെയ്തു നല്‍കിയപ്പോള്‍ പോസ്റ്റിലേക്ക് ഒരു ഫുള്‍വോളി. ഉയര്‍ന്നുചാടിയ ഗവിന്‍ ബ്രെണ്ണന്‍െറ ഹെഡറിലൂടെ പന്ത് വലയിലേക്ക്.

സെമി ഉറപ്പിക്കാന്‍ ബ്രസീലുകാര്‍
രണ്ടാം ജയത്തോടെ സെമി ഉറപ്പിക്കാന്‍ ബ്രസീല്‍ ക്ളബ് പരാനെന്‍സ് യുക്രെയ്നില്‍നിന്നുള്ള വോളിന്‍ ലുറ്റ്സ്കിനെതിരെ. ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടന മത്സരത്തില്‍ വാറ്റ്ഫോഡ് എഫ്.സിയെ 2-0ത്തിന് തകര്‍ത്ത പരാനെന്‍സ് ജയം ലക്ഷ്യമിട്ടാവും വ്യാഴാഴ്ച കളത്തിലിറങ്ങുന്നത്.
ആദ്യ അങ്കത്തില്‍ റാപിഡ് ബുകറെസ്തിയോട് സമനില വഴങ്ങിയ ലുറ്റ്സ്കിന് സെമി സാധ്യത നിലനിര്‍ത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പരിഹാരമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.