കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടപ്പോരാട്ടത്തിന് ശനിയാഴ്ച മുതല്‍ വീര്യമേറും. സെമി ബെര്‍ത്ത് ഉറപ്പിക്കാനൊരുങ്ങുന്ന ടീമുകള്‍ ഗ്രൂപ് റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്കായി ഇന്ന് കളത്തിലിറങ്ങും. സെമി ബെര്‍ത്തിനായി നിര്‍ണായക പോരാട്ടം നടക്കുന്ന ഗ്രൂപ് ‘എ’യില്‍ ബ്രസീലുകാരായ അത്ലറ്റികോ പരാനെന്‍സും റുമേനിയന്‍ പ്രതിനിധികളായ റാപിഡ് ബുകറെസ്തിയും ശനിയാഴ്ച വൈകീട്ട് കളത്തിലിറങ്ങും. ഒരു ജയവും ഒരു സമനിലയുമായി പരാനെന്‍സാണ് ഗ്രൂപ്പില്‍ ഒന്നാമത്. സമനില പിടിച്ചാല്‍ ബ്രസീലുകാര്‍ക്ക് സെമിയില്‍ ഇടംനേടാം. അതേസമയം, രണ്ടു കളിയില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായി ഒരു പോയന്‍റ് മാത്രമുള്ള റാപിഡിന് ജയം മാത്രം പോരാ. വാറ്റ്ഫോഡ്-വോളിന്‍ ലുറ്റ്സ്ക് മത്സരഫലവും അവര്‍ കാത്തിരിക്കണം.
വോളിന്‍ ലുറ്റ്സ്കിനോട് സമനില പൊരുതിപ്പിടിച്ച് ഒരു ദിവസത്തെ ഇടവേളയിലാണ് പരാനെന്‍സ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. വിശ്രമത്തിന്‍െറ മൂഡിലായിരുന്നു വെള്ളിയാഴ്ച ടീമംഗങ്ങള്‍. മത്സരത്തിനു മുമ്പുള്ള പതിവ് വാര്‍ത്താസമ്മേളനത്തിനും ബ്രസീലുകാരത്തെിയില്ല. അതേസമയം, നിര്‍ണായക മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ളെന്ന് റാപിഡ് കോച്ച് അലക്സ് ഡാന്‍ പറഞ്ഞു. ‘പ്രതിരോധത്തിലൂന്നിയാണ് റുമേനിയന്‍ ഫുട്ബാള്‍. അങ്ങനെ തന്നെയാവും ഇന്ന് പരാനെന്‍സിനെയും നേരിടുക. വാറ്റ്ഫോഡിനോട് തോല്‍വിക്കിടയാക്കിയ വീഴ്ചകള്‍ പരിഹരിക്കും’ -കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.