കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരത്തില്‍ ബ്രസീല്‍ ടീമായ അത് ലറ്റികോ പരാനെന്‍സിന് റൊമാനിയന്‍ ടീമായ റാപിഡ് ബുകറെറ്റ്സിക്കെതിരെ ജയം. രണ്ടാം പകുതിയില്‍ നേടിയ ഒറ്റ ഗോളിലാണ് പരാനെന്‍സ് ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങിയ പെഡ്രോ സാന്‍റോസ് മത്സരത്തിന്‍െറ 64ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ജയത്തോടെ പരാനെന്‍സ് ടൂര്‍ണമെന്‍റിന്‍െറ സെമിഫൈനലില്‍ കടന്നു. രണ്ടു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പരാനെന്‍സിന്‍െറ സെമിഫൈനല്‍ പ്രവേശം.
ആവേശ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ലാത്ത തണുപ്പന്‍ മത്സരത്തിനാണ് കോർപറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അല്‍പെമെങ്കിലും കളിച്ചത് റുമാനിയന്‍ ടീമായിരുന്നു. അതും ആദ്യപകുതിയില്‍. മറുവശത്ത് ബ്രസീലില്‍ നിന്നുള്ള ടീമെന്ന പേരുമായി എത്തിയ പരാനെന്‍സിന് കാണികളില്‍ ആവേശമുണ്ടാക്കാനായില്ല. 64ാം മിനിറ്റില്‍ ആന്ദ്രെ ലൂയി കോസ്റ്റ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.
ആന്ദ്രേ ലൂയി കോസ്റ്റ കൊരുത്തെടുത്ത പന്ത് നികളാസ് വിചിയാറ്റോക്ക് മറിച്ചുനല്‍കുകയായിരുന്നു. വിചിയാറ്റോ നിലംപറ്റെ പായിച്ച ക്രോസില്‍ തെന്നിവന്ന് കാല്‍വെച്ച പെഡ്രോഡാ സാൻറോസ് പന്തടക്കം ഗോള്‍ പോസ്റ്റിനകത്തെത്തി, 1-0. പെഡ്രോ സാന്‍റോസ് തന്നെയാണ് കളിയിലെ കേമന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.