??????? ????? 23??? ?????? ????????? ?????? ????? ?????????? ??????

നാഗ്ജി: അര്‍ജന്‍റീന വീണ്ടും തോറ്റു; ഷംറോകിന് ഒരു ഗോള്‍ ജയം

കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്ബാളില്‍ അര്‍ജന്‍റീന അണ്ടര്‍ 23 ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഐറിഷ് ടീമായ ഷംറോക്ക് റോവേഴ്സിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അര്‍ജന്‍റീന ടൂർണമെൻറിൽ നിന്ന് പുറത്തായി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ കില്ലിയാന്‍ ബ്രണ്ണന്‍ ഫ്രീകിക്കിലൂടെ നേടിയ മനോഹര ഗോളിനാണ് ഷംറോക്കിന്‍െറ ജയം. ജയത്തോടെ ഐറിഷ് ടീം സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ജയിച്ചിട്ടും കാര്യമില്ലായിരുന്നെങ്കിലും അര്‍ജന്‍റീനന്‍ ടീമിന് തന്നെയായിരുന്നു കാണികളുടെ പിന്തുണ. അര്‍ജന്‍റീനയുടെ കൊടിയും ജേഴ്സിമായി ഞായറാഴ്ചയും കാണികള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ എത്തി. ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഇരുടീമുകളും കാര്യമായ മുന്നേറ്റം നടത്തിയില്ല. ചില സമയങ്ങളില്‍ കളി പരുക്കനായി. 21ാം മിനിറ്റില്‍ ഷംറോകിന്‍െറ ഗവിന്‍ ബ്രണ്ണന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

67ാം മിനിറ്റിലാണ് ഷംറോകിന്‍െറ വിജയഗോള്‍ പിറന്നത്. ഡേവിഡ് വെബ്സ്റ്ററെ പെനല്‍റ്റി ഏരിയക്ക് പുറത്ത് ഫൗള്‍ ചെയ്തതിനാണ് ഷംറോക്കിന് ഫ്രീകിക്ക് ലഭിച്ചത്. ഫൗള്‍ ചെയ്ത ഫ്രാങ്കോ മണ്‍ടോവാനോക്ക്  മഞ്ഞക്കാര്‍ഡ് ലഭിച്ചു. കില്ലിയാന്‍ ബ്രണ്ണന്‍ എടുത്ത മനോഹരമായ  കിക്ക് അര്‍ജന്‍റീനന്‍ പോസ്റ്റിന്‍െറ വലതുമൂലയിലേക്ക് വീഴുകയായിരുന്നു. പന്ത് ചാടി തട്ടാന്‍ ഗോള്‍കീപ്പര്‍ ശ്രമിച്ചെങ്കിലും വിഫലമായി.

79ാം മിനിറ്റില്‍ മികച്ചൊരു അവസരം അര്‍ജന്‍റീനക്ക് ലഭിച്ചെങ്കിലും പാഴായി. 82ാം മിനിറ്റില്‍ വീണ്ടും കൈയാങ്കളിയുണ്ടാതിനെ തുടര്‍ന്ന് ഷംറോക്കിന്‍െറ ഗാരി മകാബെ മഞ്ഞക്കാര്‍ഡ് കണ്ടു. മൊത്തം ആറ് മഞ്ഞക്കാര്‍ഡുകളാണ് കളിയില്‍ റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്.

മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്‍റാണ് ഷംറോകിനുള്ളത്. ചെവ്വാഴ്ച നടക്കുന്ന മ്യൂണിക്-നിപ്രോ മത്സരത്തിന്‍െറ ഫലം അനുസരിച്ചിയാരിക്കും ഷംറോക് റോവേഴ്സിന്‍െറ സെമിപ്രവേശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.