???????? ????????? ???????? ???????????? ??????????????? ?????? ??????????????

വന്‍കരകള്‍ക്കപ്പുറം നാഗ്ജി ഹിറ്റ്

കോഴിക്കോട്: ഇന്‍റര്‍നാഷനലായി തിരിച്ചത്തെിയ നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് വന്‍കരകള്‍ കടന്ന് വന്‍ ഹിറ്റാവുന്നു. ഗ്രൂപ് റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ടൂര്‍ണമെന്‍റിനെയും കോഴിക്കോട്ടെ കാണികളെയും കുറിച്ച് കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും വലിയ മതിപ്പും. ഒരു കളിയും ജയിച്ചില്ളെങ്കിലും ആരാധക പിന്തുണ തങ്ങളെ ഞെട്ടിച്ചെന്ന അഭിപ്രായപ്രകടനവുമായാണ് അര്‍ജന്‍റീന അണ്ടര്‍ 23 ടീം മടങ്ങിയത്. ആറു ടീമുകള്‍ പന്തുതട്ടാനത്തെിയ യൂറോപ്പിലെ മാധ്യമങ്ങളും നാഗ്ജി വിശേഷങ്ങള്‍ വാര്‍ത്തയാക്കി. വോളിന്‍ ലുറ്റ്സ്കും നിപ്രോ നിപ്രോ പെട്രോസ്കയുമത്തെിയ യുക്രെയ്നിലും ടി.എസ്.വി 1860 മ്യൂണിക്കിന്‍െറ നാടായ ജര്‍മനിയിലും ഷംറോക് റോവേഴ്സ് വന്ന അയര്‍ലന്‍ഡിലും റാപിഡ് ബുകറെസ്തിയുടെ നാടായ റുമേനിയയിലും നാഗ്ജി ഫുട്ബാള്‍ പ്രസിദ്ധീകരണങ്ങളില്‍ ഇടംനേടി.

ജര്‍മനിയാണ് ഏറെ മുന്നില്‍. ടി.എസ്.വി മ്യൂണിക് അര്‍ജന്‍റീനക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയം ജര്‍മനിയിലെ വിവിധ പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതായി ടീം ടെക്നിക്കല്‍ ഡയറക്ടര്‍ അയ്ഗുന്‍ നീകാ പറഞ്ഞു. പ്രമുഖ ഫുട്ബാള്‍ മാഗസിനായ ‘കിക്കര്‍’ സചിത്ര വിവരണത്തോടെയാണ് വാര്‍ത്ത നല്‍കിയത്. മ്യൂണിക് ടീമിന്‍െറ വെബ്സൈറ്റിലും ക്ളബ് മാഗസിന്‍ വെബ്സൈറ്റിലും കളിയുടെ തത്സമയ വിവരണം മുതല്‍ മത്സര റിപ്പോര്‍ട്ടുകള്‍ വരെ ജര്‍മന്‍ ഭാഷയിലുണ്ട്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ജര്‍മന്‍ ടീമുകള്‍ നാഗ്ജിയില്‍ പങ്കെടുത്തേക്കും. യുവതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. കാണികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണ്. ടൂര്‍ണമെന്‍റിന്‍െറ ദൈര്‍ഘ്യം കുറക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമുകളെ ടൂര്‍ണമെന്‍റിന്‍െറ ഭാഗമാക്കണം -അയ്ഗുന്‍ പറഞ്ഞു.

ക്ഷണിച്ചാല്‍ വരുംവര്‍ഷങ്ങളിലും നാഗ്ജിയില്‍ പന്തുതട്ടാനത്തെുമെന്നറിയിച്ചാണ് ഷംറോക്കിന്‍െറ മടക്കം. അയര്‍ലന്‍ഡിലെ പത്രങ്ങള്‍ക്കൊപ്പം ട്വിറ്ററിലും ഫേസ്ബുക്കിലുമായി ഷംറോക്കിന്‍െറ അട്ടിമറിക്കുതിപ്പും വാര്‍ത്തയായി. അര്‍ജന്‍റീനക്കെതിരെ നേടിയ ജയവും ഐറിഷുകാരെ നാട്ടിലെ താരമാക്കി. അര്‍ജന്‍റീന ടീമിന്‍െറ ഇന്ത്യന്‍ പര്യടനമാണ് ദേശീയ ഫുട്ബാള്‍ ഫെഡറേഷന്‍െറ ഒൗദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ നിറയെ. മലയാളി ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രകടനം പുറത്തെടുക്കാനാവാത്തതിന് അര്‍ജന്‍റീന കോച്ച് യൂലിയോ ഒലാര്‍ട്ടികോഷ്യ ക്ഷമചോദിക്കാനും മറന്നില്ല. നിപ്രോ, വാറ്റ്ഫോഡ്, പരാനെന്‍സ് ടീമുകളും ഡബ്ള്‍ ഹാപ്പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.