കോഴിക്കോട്: ഫുട്ബാളിന്‍െറ കാവ്യനീതി അതായിരുന്നു. സുന്ദരഗെയിമുമായി കളം നിറഞ്ഞിട്ടും ഗോളടിക്കാനാവാതെപോയ യുക്രെയ്നുകാരായ എഫ്.സി നിപ്രൊ, അധികസമയത്തെ മൂന്നുഗോളിലൂടെ നാഗ്ജി ഫുട്ബാളിന്‍െറ കലാശപ്പോരാട്ടത്തിന്. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബ്രസീലുകാരായ അത്ലറ്റികോ പരാനെന്‍സും നിപ്രൊയും ഏറ്റുമുട്ടുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് യൂറോപ്പ്-ലാറ്റിനമേരിക്ക പോരാട്ടം. വെള്ളിയാഴ്ച നടന്ന രണ്ടാം സെമി പോരാട്ടത്തില്‍ അധികസമയത്ത് പിറന്ന മൂന്നുഗോളിലൂടെ ഇംഗ്ളീഷുകാരായ വാറ്റ്ഫോഡ് എഫ്.സിയെ വീഴ്ത്തിയാണ് യുക്രെയ്ന്‍ സംഘം ഫൈനലില്‍ ബര്‍ത്തുറപ്പിച്ചത്. നിശ്ചിതസമയത്ത് ഇരുവരും ഗോളടിക്കാതെ സമനിലപാലിച്ചതോടെയത്തെിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ എക്സ്ട്രാടൈമില്‍ പിറന്നത് മൂന്നുഗോളുകള്‍.
ഗോളില്ലാതെ വിരസമായ കളിയുടെ സമനിലച്ചരട് അധികസമയത്തെ മൂന്നാം മിനിറ്റില്‍ വ്ളാഡിസ്ളാവ് കൊഷര്‍ജിനിലൂടെയാണ് ആദ്യം പൊട്ടിയത്. തൊട്ടുപിന്നാലെ 19ാം മിനിറ്റില്‍ മക്സിം ലുനോവും നേടിയ ഗോളിലൂടെ നിപ്രൊ ഫൈനല്‍ ഉറപ്പിച്ചു. ഏറ്റവുമൊടുവിലായി 30ാം മിനിറ്റിലാണ് പട്ടിക തികക്കാനെന്നവണ്ണം മൂന്നാം ഗോളിന്‍െറ പിറവി. തീര്‍ത്തും അവശരായ വാറ്റ്്ഫോഡിന്‍െറ നെഞ്ചകം പിളര്‍ത്തി ഷോണ്‍മുറെയുടെ സെല്‍ഫ് ഗോളിലൂടെ നിപ്രൊ ആധികാരിക ജയത്തോടെ കലാശപ്പോരാട്ടത്തിന്. അവസരങ്ങളില്‍ പകുതിയെങ്കിലും ലക്ഷ്യംകണ്ടിരുന്നെങ്കില്‍ നിശ്ചിത സമയത്തുതന്നെ അരഡസന്‍ ഗോളിലൂടെ നിപ്രൊ ഫൈനല്‍ ഉറപ്പിക്കുമായിരുന്നു. എന്നാല്‍, ഡെനിസ് ബ്ളാനിയുകിന്‍െറ സെല്‍ഫിഷ് ഗെയിമും പെനാല്‍റ്റിബോക്സിലെ വാറ്റ്ഫോഡ് പ്രതിരോധകോട്ടയും ഫിനിഷിങ് പാളിച്ചകളും ചേര്‍ന്നതോടെ നിപ്രൊയില്‍നിന്ന് ഗോളുകള്‍ അകന്നുനിന്നു.
കളിയുടെ ആറാം മിനിറ്റില്‍ വാറ്റ്ഫോഡിന്‍െറ ക്രോസ്ബാറില്‍ തട്ടിമടങ്ങിയ മുന്നേറ്റത്തിലൂടെയാണ് കളമുണര്‍ന്നതെങ്കിലും അടുത്ത മിനിറ്റുകളില്‍ യുക്രെയ്നുകാര്‍ കളം പിടിച്ചടക്കി തുടങ്ങിയിരുന്നു. പ്രതിരോധക്കാരന്‍ മകാസിം ലോപിറോങ്ങിലൂടെ തുടങ്ങുന്ന നീക്കത്തില്‍ മക്സിം ലുനോവും യൂറിവകുലോക്കും ചേര്‍ന്ന് ഇടതുവിങ്ങിലൂടെ പന്ത് വാറ്റ്ഫോഡ് പെനാല്‍റ്റി ബോക്സ് കീറിമുറിച്ചിറങ്ങിയെങ്കിലും അദൃശ്യമായൊരു വന്മതില്‍ പോലെ പന്തുകളെല്ലാം മടങ്ങി. ഒന്നാം പകുതിയില്‍തന്നെ നിപ്രൊ ആക്രമണത്തിന്‍െറ ഗിയര്‍മാറ്റി. വലതുവിങ്ങില്‍ വ്ളാഡിസ്ളാവ് കൊഷര്‍ജിനില്‍ ആക്രമണ ചുമതലയേല്‍പിച്ചായിരുന്നു കുതിപ്പ്. പക്ഷേ, അപ്പോഴും വാറ്റ്ഫോര്‍ഡ് തീര്‍ത്ത പ്രതിരോധ മലയിലും ഗോളി ലൂക് സിംപ്സന്‍െറ നീരാളികൈകളെയും മറികടക്കാന്‍ കഴിഞ്ഞില്ല. നിപ്രൊയുടെ ഏകപക്ഷീയമായ കുതിപ്പിനിടെ 34ാം മിനിറ്റില്‍ മാത്രമായിരുന്നു വാറ്റ്ഫോഡിന്‍െറ ശ്രദ്ധേയമായൊരു മുന്നേറ്റം കണ്ടത്. രണ്ടാം പകുതിയില്‍ വാറ്റ്ഫോഡ് ഉണരാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയത്തിലത്തെിയില്ല. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങളാവട്ടെ നിപ്രൊ ഗോളി ഇഹൊര്‍ വാര്‍സബയുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ വഴിതെറ്റി. രണ്ടാംപകുതിയുടെ അവസാനത്തോടെ ഇരുനിരയും പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ കൂവലോടെയാണ് ഗാലറി എതിരേറ്റത്.
ഗോള്‍ നിമിഷങ്ങള്‍
1-0 നിപ്രൊ എഫ്.സി 93ാംമിനിറ്റ്:
മുഴുസമയവും അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിച്ച നിപ്രൊക്ക് അധികസമയത്ത് കാര്യങ്ങള്‍ ശരിയായിത്തുടങ്ങി. ഇടതുവിങ്ങിലൂടെ യത്തെിയ മുന്നേറ്റത്തില്‍ പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് പത്താം നമ്പര്‍ വ്ളാഡിസ്ളാവ് കൊഷര്‍ജിന്‍ പന്ത് നിയന്ത്രണത്തിലെടുത്ത് ഷോട്ട് തൊടുത്തപ്പോള്‍ വാറ്റ്ഫോഡ് ഗോളി ലൂക്സിംപ്സന് അടിതെറ്റി. പോസ്റ്റിന്‍െറ വലതുമുലയിലേക്ക് പന്ത് പറന്നിറങ്ങിയപ്പോഴെ ഗാലറി ഗോളെന്നുറപ്പിച്ചുള്ളൂ.
2-0 നിപ്രൊ എഫ്.സി 110ാം മിനിറ്റ്:
അധികസമയത്തെ രണ്ടാം പകുതിയില്‍ വീണ്ടും നിപ്രൊ. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച കൊഷര്‍ജിന്‍െറ മുന്നേറ്റത്തിലൂടെ പന്ത് തളികയിലെന്നോണം പെനാല്‍റ്റി ബോക്സിനുള്ളില്‍ മക്സിം ലുനോവിന്‍െറ ബൂട്ടിലേക്ക്. വാറ്റ്ഫോഡ് പ്രതിരോധത്തിന്‍െറ ബാലന്‍സ്തെറ്റിച്ച് പന്ത് വലയില്‍.
3-0 നിപ്രൊ എഫ്.സി 120ാം മിനിറ്റ്:
യുക്രെയ്ന്‍ താരം യുറിവകുല്‍കോ പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് വാറ്റ്ഫോഡ് താരം ഷോണ്‍ മുറെയുടെ ബൂട്ടില്‍തട്ടി വലയിലേക്ക് പോയപ്പോള്‍ നിലതെറ്റിയ ഗോളി ലൂക് സിംപ്സനും തടയാന്‍ കഴിഞ്ഞില്ല. ആദ്യ സെല്‍ഫ്ഗോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.