നാഗ്ജിയുടെ തിരിച്ചുവരവ് അടിമുടി ഹിറ്റ്

ബ്രസീലിയന്‍ ചന്തവുമായത്തെിയ അത്ലറ്റികോ പരാനെന്‍സ്, വേഗവും കായികശേഷിയും കൈമുതലാക്കി യുക്രെയ്ന്‍ ക്ളബുകള്‍, ലോകകപ്പില്‍ മുത്തമിട്ട മാനുവില്‍ നോയറിന്‍െറയും തോമസ് മ്യൂളറുടെയും പിന്‍ഗാമികളായ ജര്‍മനിയിലെ മ്യുണിക് 1860, ഐറിഷ് ഫുട്ബാളിലെ മുന്‍നിരക്കാരായ ഷംറോക് റോവേഴ്സ്, റുമേനിയന്‍ പ്രതാപവുമായി റാപിഡ് ബുകറെസ്തി. യൂറോപ്പിലെയും തെക്കനമേരിക്കയിലെയും ഫുട്ബാള്‍ പൈതൃകത്തിന്‍െറ പിന്മുറക്കാരായ എട്ടു സംഘങ്ങളുടെ പോരാട്ടങ്ങള്‍ നിലവാരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും മുകളിലായിരുന്നു.

അതേസമയം, പെരുമക്കൊത്ത പ്രതാപം പുറത്തെടുക്കാനാവാതെ പോയ അര്‍ജന്‍റീന അണ്ടര്‍ 23 സംഘം നിരാശപ്പെടുത്തിയെങ്കിലും ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്‍െറ ആരാധകരെ നെഞ്ചേറ്റുന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് കലാശപ്പോരാട്ടത്തിനിടം നേടിയ പരാനെന്‍സിന്‍െറ പോരാട്ടങ്ങള്‍. നാഗ്ജിയില്‍ പന്തുതട്ടിയവരില്‍ ഷംറോകും റാപിഡ് ബുകറെസ്തിയും യുക്രെയ്നുകാരായ വോളിന്‍ ലുറ്റ്സ്കും ഒഴികെ ടീമുകളെല്ലാം യുവസംഘമായിരുന്നു. പരാനെന്‍സ്, വാറ്റ്ഫോഡ്, നിപ്രൊ, അര്‍ജന്‍റീന, മ്യൂണിക് ടീമുകളുടെ ശരാശരി പ്രായമവാട്ടെ 19ഉം 21ഉം. പ്രതിഭയുടെ മിന്നിലാട്ടങ്ങളിലൂടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ത്രസിപ്പിച്ച യുവതാരങ്ങളില്‍ പലരും വരുംനാളില്‍ ലോകഫുട്ബാളിന്‍െറ മുന്‍നിരയില്‍ തങ്ങളുമുണ്ടാവുമെന്നറിയിച്ചാണ് കോഴിക്കോട്ടുനിന്നും വിമാനം കയറുന്നത്. ഡീഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും പിന്‍ഗാമികളായ അര്‍ജന്‍റീന യുവസംഘമാണ് ആരാധകരെ നിരാശപ്പെടുത്തി മടങ്ങുന്നത്. വന്നടീമില്‍ ഒരു ഗോള്‍ പോലും അടിക്കാതെയും ഒരു വിജയം പോലും നേടാതെയുമാണ് ഒലാര്‍ട്ടികോഷ്യയുടെ സംഘം മടങ്ങിയത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.