‘നാഗ്ജിയിൽ തിരിച്ചറിയുന്ന താരങ്ങള്‍ വേണം’

‘അന്ന് ഞങ്ങള്‍ക്കൊരു ആവേശമായിരുന്നു നാഗ്ജി. മഗന്‍സിങ്ങും ചെയ്ന്‍സിങ്ങും ബ്രഹ്മാനന്ദും തൊട്ട് ഐ.എം വിജയനും ജോപോള്‍ അഞ്ചേരിയുമെല്ലാം പന്തുതട്ടിയ ആ കാലങ്ങളില്‍ നാഗ്ജി ഞങ്ങളുടെ രക്തത്തിലലിഞ്ഞതായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം നമ്മുടെ സ്വന്തം ടൂര്‍ണമെന്‍റ് തിരിച്ചത്തെിയപ്പോള്‍ ഒന്നൊഴികെ എല്ലാത്തിനും സ്റ്റേഡിയത്തിലത്തെി. പക്ഷേ, എന്തോഒരു രസച്ചരട് മുറിഞ്ഞപോലെ. സുന്ദരമായ കളിമുറ്റവും വിശാലമായ ഗാലറിയും വിദേശ ടീമുകളും ടെലിവിഷന്‍ സംപ്രേഷണവും സാങ്കേതികതയില്‍ ലോകനിലവാരവുമെല്ലാം നാഗ്ജിയുടെ രണ്ടാംവരവില്‍ ഒന്നിച്ചെങ്കിലും അന്നത്തെ ആവേശംമാത്രം തിരിച്ചത്തെുന്നില്ല. മുഖം കാണാതെ ഞങ്ങള്‍ അന്ന് കളിക്കാരനെ തിരിച്ചറിയുമായിരുന്നു. മുഹമ്മദന്‍സിലെയും ഈസ്റ്റ്ബംഗാളിലെയും ഡെപോഗോവയിലെയും മുഴുവന്‍കളിക്കാരെയും അവരുടെ പൊസിഷനും ടൂര്‍ണമെന്‍റിനു മുമ്പേ പഠിച്ചെടുക്കും. ഇക്കുറി, കളി ഗംഭീരമായിരുന്നെങ്കിലും ഒരു ടീമിലെയും കളിക്കാരനെ അറിയില്ല. ഗാലറിയിലത്തൊന്‍ വൈകിയാല്‍ ഏത് ടീം ഏതൊക്കെ പൊസിഷനില്‍ കളിക്കുന്നുവെന്നറിയാന്‍ മുമ്പേ എത്തിയവരുടെ സഹായംതന്നെ ശരണം.

എന്തായാലും തിരിച്ചത്തെിയ ഈ മേള കൈവിടാന്‍ കോഴിക്കോട്ടുകാര്‍ അനുവദിക്കില്ല. അടുത്തവര്‍ഷത്തോടെ എല്ലാം ശരിയാവും’ -മ്യൂണിക് 1860യും യുക്രെയ്നുകാരായ നിപ്രൊ എഫ്.സിയും തമ്മിലെ മത്സരത്തിനായി കാത്തിരിക്കുന്നതിനിടെ രണ്ട് നാഗ്ജി കാലത്തെക്കുറിച്ച് വാചാലനാവുകയാണ് കോഴിക്കോടന്‍ നാട്ടിന്‍പുറത്തെ പഴയൊരു ഫുട്ബാള്‍ താരമായ മുരളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.