അഭിനന്ദിക്കണം, ഈ ശ്രമത്തെ


എന്‍െറ ഫുട്ബാള്‍ ഓര്‍മകളുടെ തുടക്കം നാഗ്ജിയാണ്. വലിയ പുരുഷാരത്തിന് നടുവിലിരുന്ന് കണ്ട കളിയോര്‍മകള്‍ ഇപ്പോഴുമുണ്ട് മനസ്സില്‍. മുളഗാലറിയിലിരുന്നാണ് കളി കാണുക. കാണികള്‍ സിഗരറ്റ് വലിക്കുന്നത് നോക്കാന്‍ ലഭിച്ചിരുന്ന സൗജന്യ പാസ് ഉപയോഗിച്ചായിരുന്നു കളി കണ്ടിരുന്നത്. മോഹന്‍ ബഗാന്‍, ഡെംപോ ഗോവ, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി തുടങ്ങിയ ടീമുകളും ചെയിന്‍ സിങ്, ചീമ ഓകേരി തുടങ്ങിയ താരങ്ങളുമെല്ലാം ഇന്നും ഓര്‍മയിലുണ്ട്.
21 വര്‍ഷത്തെ ഇടവേളക്ക് ശേഷം കോഴിക്കോടിന്‍െറ മണ്ണില്‍ വീണ്ടും നാഗ്ജിയത്തെിയത് സന്തോഷം തന്നെയാണ്. ആദ്യത്തെ ദിവസം കളി കാണാന്‍ പ്രദീപ് കുമാര്‍ എം.എല്‍.എ ക്ഷണിച്ചിരുന്നെങ്കിലും അസുഖം കാരണം വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ പുണെയില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. ഫൈനലിന് കേരളത്തില്‍ എവിടെയുണ്ടെങ്കിലും ഞാന്‍ കോഴിക്കോടത്തൊന്‍ ശ്രമിക്കും.
ഇന്ത്യന്‍ ക്ളബുകളെ ഉള്‍പ്പെടുത്തിയില്ല എന്നത് ഗുരുതര പ്രശ്നമൊന്നുമല്ല. ഇത്രയും വര്‍ഷത്തിനു ശേഷം വീണ്ടും ആരംഭിക്കുകയല്ളേ. ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികം. എന്നാല്‍, അടുത്ത തവണ ഗംഭീരമാക്കാനുള്ള ഊര്‍ജമായിട്ടുവേണം ഇതിനെ കാണാന്‍. അടുത്ത വര്‍ഷത്തെ നാഗ്ജിക്കു വേണ്ടി കാത്തിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.