ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ളബ് വെസ്റ്റ്ബ്രോംവിച് ആല്‍ബിയോണിനെ അട്ടിമറിച്ച്, രണ്ടാം ഡിവിഷന്‍ ക്ളബ് റീഡിങ് എഫ്.എ കപ്പ് അവസാന എട്ടിലേക്ക് മുന്നേറി. അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ 3-1നാണ് റീഡിങ് ജയിച്ചുകയറിയത്. അതേസമയം, ഹള്‍സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ചാമ്പ്യന്‍ഷിപ്പിലെ 14 മത്സരം നീണ്ട ആഴ്സനലിന്‍െറ വിജയക്കുതിപ്പിന് അവസാനമായി. അതേസമയം, മൂന്നു വര്‍ഷമായി തുടരുന്ന അപരാജിത റെക്കോഡ് നിലനിര്‍ത്താനായി. ക്വാര്‍ട്ടറില്‍ ഇടംകണ്ടത്തൊന്‍ ഹള്‍സിറ്റിയെ വീണ്ടും നേരിടണം. ആധുനിക കാലത്ത് തുടര്‍ച്ചയായ മൂന്നു കിരീടം നേടുന്ന ആദ്യ ടീം എന്ന റെക്കോഡാണ് ആഴ്സനല്‍ തേടുന്നത്. ബോണ്‍മൗത്തിനെ 2-0ത്തിന് തോല്‍പിച്ച് എവര്‍ട്ടന്‍ മുന്നേറി. മറ്റൊരു പ്രീമിയര്‍ ലീഗ് ക്ളബായ വാറ്റ്ഫോഡ്, ലീഡ്സ് യുനൈറ്റഡിനെ 1-0ത്തിന് തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. റീഡിങ്-ആല്‍ബിയോണ്‍ മത്സരത്തില്‍ കരിനിഴല്‍ വീഴ്ത്തി, മത്സരത്തിന് പിന്നാലെ ആല്‍ബിയോണ്‍ മിഡ്ഫീല്‍ഡര്‍ ക്രിസ് ബ്രന്‍റിനെ സ്വന്തം ആരാധകര്‍തന്നെ നാണയംകൊണ്ട് എറിഞ്ഞത് വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.