മ്യൂണിക്: തോമസ് മ്യൂളറിന്‍െറ തകര്‍പ്പന്‍ അക്രോബാറ്റിക് സ്ട്രൈക്കിങ് മികവില്‍ ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ബുണ്ടസ് ലിഗയില്‍ സ്വന്തം തട്ടകമായ അലയന്‍സ് അറീനയില്‍ ഒരു ഗോളിന് പിന്നിലായതിനുശേഷം തിരിച്ചടിച്ച് കയറി 3-1ന് ദംസ്റ്റാറ്റിനെ ബയേണ്‍ മുക്കി.
ഡബ്ള്‍ പ്രഹരവുമായി മ്യൂളര്‍ മാജിക്കും റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ അനായാസ ഗോളും ചേര്‍ന്നാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് ജയമൊരുക്കിയത്.
26ാം മിനിറ്റില്‍ സാന്‍ഡ്രോ വാഗ്നറാണ് ബയേണ്‍ പടയെ ഞെട്ടിച്ച് സന്ദര്‍ശകരെ മുന്നിലത്തെിച്ചത്. ആദ്യ പകുതി ലീഡുമായി അവസാനിപ്പിക്കാനും ദംസ്റ്റാറ്റിന് കഴിഞ്ഞു. എന്നാല്‍, കൂടുതല്‍ ശക്തരായി രണ്ടാം പകുതിയിലിറങ്ങിയ ബയേണിന് 49ാം മിനിറ്റില്‍ മ്യൂളര്‍ സമനില സമ്മാനിച്ചു. വലതുവിങ്ങില്‍ പെനാല്‍റ്റി ഏരിയക്ക് പുറത്തുനിന്ന് റാഫിന നല്‍കിയ ക്രോസ് നെഞ്ചുകൊണ്ട് സ്വീകരിച്ച് ഒരു ലോങ്ഷോട്ടിലൂടെ വലയിലത്തെിച്ചാണ് മ്യൂളര്‍ ബയേണ്‍ നിരക്ക് ആശ്വാസനിമിഷമൊരുക്കിയത്. 71ാം മിനിറ്റിലായിരുന്നു അക്രോബാറ്റിക് ഗോള്‍. പെനാല്‍റ്റി ബോക്സിലേക്ക് ആര്‍തുറോ വിദാല്‍ നീട്ടിനല്‍കിയ ക്രോസ് നെഞ്ചേറ്റുവാങ്ങിയ മ്യൂളര്‍, സ്വന്തം തലക്കു മുകളിലൂടെ അക്രോബാറ്റിക് ഷോട്ട് പായിച്ചത് ചെന്നുനിന്നത് വലയുടെ ഇടത്തേ മൂലയില്‍. മുന്നില്‍ കടന്ന ബയേണിന് 84ാം മിനിറ്റില്‍ റിബറിയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്സ്കി വലകുലുക്കിയതോടെ ജയമുറപ്പിക്കാനുമായി. 22 മത്സരങ്ങളില്‍നിന്ന് 59 പോയന്‍റുമായി ബുണ്ടസ് ലിഗയില്‍ ഒന്നാമതാണ് ബയേണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.