കോഴിക്കോട്: നാഗ്ജി ഫുട്ബാളിന് ചെലവായത് 10കോടി. ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത് 75ലക്ഷവും. കളിയുടെ നിലവാരക്കുറവും പ്രാദേശിക സെവന്‍സ് ഫുട്ബാള്‍ സീസണും തിരിച്ചടിയുമായെന്ന് കെ.ഡി.എഫ്.എ പ്രസിഡന്‍റ് ഡോ. സിദ്ദീഖ് അഹമ്മദും കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എ. പ്രദീപ്കുമാര്‍ എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എങ്കിലും അടുത്ത ഡിസംബറിലോ ജനുവരിയിലോ നാഗ്ജി ഫുട്ബാള്‍ വീണ്ടും നടത്തും. കോഴിക്കോട്ട് സമാപിച്ച നാഗ്ജി ഫുട്ബാളിന്‍െറ ‘കണക്കെടുപ്പി’ലാണ് സംഘാടകരുടെ ഈ വിലയിരുത്തല്‍. ടിക്കറ്റ് വില്‍പന മുതല്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീന്യോയെ കൊണ്ടുവന്നതിലും പിഴവുകള്‍ സംഭവിച്ചു. ഉദ്ഘാടന വേളയിലായിരുന്നു ബ്രസീല്‍ താരത്തെ കൊണ്ടുവരേണ്ടിയിരുന്നത്. പ്രതീക്ഷിച്ച കാണികള്‍ എത്താത്തതും കളിയുടെ നിലവാരം കുറഞ്ഞതുമെല്ലാമാണ് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു.
എം.എ. യൂസുഫലിയില്‍നിന്ന് നയാപൈസ പോലും ടൂര്‍ണമെന്‍റിനായി വാങ്ങിയിട്ടില്ല. മോണ്ടിയാല്‍ ഗ്രൂപ് ചെയര്‍മാന്‍ ഹിഫ്സു റഹ്മാന്‍, ടി.പി. ദാസന്‍, പി. ഹരിദാസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.