സാഫ്കപ്പ് ഫൈനൽ കാണാൻ അഫ്ഗാനിൽ നിന്ന് മന്ത്രിപ്പട

തിരുവനന്തപുരം: സാഫ്കപ്പ് ഫുട്ബാൾ മത്സരം കാണാൻ അഫ്ഗാനിൽ നിന്ന് വി.ഐ.പി പട തിരുവനന്തപുരത്തെത്തി. അഫ്ഗാൻെറ പ്രകടനം കാണാനായി 11 മന്ത്രിമാരടക്കം 105 അംഗ സംഘമാണ് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. ഏഴ് കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും 11 എം.പിമാരുമടങ്ങുന്നതാണ് സംഘം . ഉന്നത ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ട്. കാബൂളിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. ഇതോടെ സ്റ്റേഡിയത്തിൽ സുരക്ഷ കർശനമാക്കി.

 

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.