പ്രീമിയര്‍ ലീഗിൽ ചെല്‍സിക്ക് സൂപ്പർ ജയം

ലണ്ടന്‍: ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത ചെല്‍സി പുതിയ കോച്ച് ഗസ് ഹിഡിങ്ങിന്‍െറ കീഴില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യജയം സ്വന്തമാക്കി. 29ാം മിനിറ്റില്‍ ഓസ്കറിലൂടെ മുന്നിലത്തെിയ നീലപ്പടയെ 60ാം മിനിറ്റില്‍ മറ്റൊരു ബ്രസീല്‍ താരമായ വില്യന്‍ 2-0ത്തിന്‍െറ മുന്‍തൂക്കമേകി. ആറുമിനിറ്റിനുശേഷം ഡീഗോ കോസ്റ്റ ലക്ഷ്യംകണ്ടതോടെ ആതിഥേയരുടെ പതനം പൂര്‍ത്തിയായി. ലീഗില്‍ 23 പോയന്‍റുമായി ചെല്‍സി 14ാം സ്ഥാനത്താണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.