ഫിഫ പ്രസിഡന്‍റ് ഒടുവില്‍ പ്ലാറ്റീനി  പിന്‍വാങ്ങി

പാരിസ്: അഴിമതിക്കേസില്‍ വിലക്കേര്‍പ്പെടുത്തപ്പെട്ട മിഷേല്‍ പ്ളാറ്റീനി ഫിഫ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. തനിക്കെതിരായ കേസിനെ നേരിടുന്നതിന് കൂടുതല്‍ സമയം നീക്കിവെക്കുന്നതിനാല്‍ മത്സര രംഗത്തുനിന്ന് പിന്‍വാങ്ങുന്നുവെന്ന് വ്യക്തമാക്കിയാണ് പ്ളാറ്റീനി ഫെബ്രുവരി 26ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയത്. ഇതോടെ, ലോകത്തെ ശക്തമായ കായിക സംഘടനയുടെ മേധാവി സ്ഥാനത്തേക്കുള്ള പോരാട്ടം അഞ്ചുപേരിലേക്ക് ചുരുങ്ങി. 

2011ല്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററില്‍ നിന്ന് 20 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതോടെയാണ് എത്തിക്്സ് കമ്മിറ്റി യുവേഫ തലവന്‍കൂടിയായ പ്ളാറ്റീനിക്ക് ഫുട്ബാളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും എട്ടുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. ബ്ളാറ്ററുടെ പിന്‍ഗാമിയാവുമെന്നുറപ്പിച്ച പ്ളാറ്റീനിക്ക് നിയമനടപടി പ്രതിസന്ധിയായി. വിലക്കിനെ വെല്ലുവിളിച്ച് മത്സരിക്കാനായിരുന്നു യുവേഫ തലവന്‍െറ ആദ്യ ശ്രമം. എന്നാല്‍, ഒരേസമയം തെരഞ്ഞെടുപ്പ് പ്രചാരണവും നിയമപോരാട്ടവും സാധ്യമല്ളെന്ന് ബോധ്യമായതോടെയാണ് പ്ളാറ്റീനിയുടെ പിന്‍മാറ്റം. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച പ്ളാറ്റീനി, ഫിഫ നടപടിക്കെതിരെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.