ആരാവും ബ്ലാറ്ററുടെ  പിന്‍ഗാമി?

ജിയാനി ഇന്‍ഫാന്‍റിനോ (സ്വിറ്റ്സര്‍ലന്‍ഡ്)
2009 മുതല്‍ യുവേഫയിലെ രണ്ടാമന്‍. പ്ളാറ്റീനിയുടെ പിന്‍മാറ്റത്തോടെ ഫിഫയുടെ പുതിയ തലവനാവാന്‍ കൂടുതല്‍ സാധ്യത. യൂറോപ്യന്‍ അസോസിയേഷനുകളുടെ പൂര്‍ണ പിന്തുണ. യൂറോ 2016 ചാമ്പ്യന്‍ഷിപ് 24 ടീമുകളിലേക്കുയര്‍ത്തിയ ഇന്‍ഫാന്‍റിനോയുടെ പ്രധാന വാഗ്ദാനം ഫിഫ ലോകകപ്പ് 40 ടീമുകളാക്കി ഉയര്‍ത്തുമെന്ന് .

ശൈഖ് സല്‍മാന്‍ (ബഹ്റൈന്‍)
2013 മുതല്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്. നിലവില്‍ ഫിഫ വൈസ് പ്രസിഡന്‍റ്. 
ഏഷ്യന്‍ ഫുട്ബാള്‍ വികസനത്തില്‍ നിര്‍ണായക പങ്ക്.  ഖൈ് സല്‍മാന്‍െറ കാലം  ബഹ്റൈന്‍ ഫുട്ബാളിന്‍െറ സുവര്‍ണകാലം എന്ന് വിളിക്കുന്നു.  ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണയുമായി മത്സരിക്കുന്ന ഇദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് ഹ്യൂമന്‍റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള ആഗോള മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശങ്ങളാണ്. 

ടോക്യോ സെക്സ്വെല്‍ (ദക്ഷിണാഫ്രിക്ക)
വ്യാപാര-രാഷ്ട്രീയ പ്രമുഖന്‍. നെല്‍സണ്‍ മണ്ടേലക്കൊപ്പം വര്‍ണ വിവേചനത്തിനെതിരെ പൊരുതിയ പാരമ്പര്യം. ഫിഫയെ ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം. ഫുട്ബാളില്‍ പുതുമുഖമെന്ന് വിമര്‍ശം.

പ്രിന്‍സ് അലി (ജോര്‍ഡന്‍)
കഴിഞ്ഞ മേയില്‍ സെപ് ബ്ളാറ്റര്‍ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ജോര്‍ഡന്‍ രാജ കുടുംബാംഗം. യുവേഫയുടെ ഭാഗിക പിന്തുണ. നിലവില്‍ ഫിഫ വൈസ് പ്രസിഡന്‍റ്

ജെറോം ഷാംപെയ്ന്‍ (ഫ്രാന്‍സ്)
ഫ്രഞ്ച് നയതന്ത്രജ്ഞന്‍. 1998 ലോകകപ്പ് സംഘാടകരില്‍ പ്രമുഖന്‍. മുന്‍ ഫിഫ ജനറല്‍ സെക്രട്ടറിയും ബ്ളാറ്ററുടെ ഉപദേശകനും.  കഴിഞ്ഞ തെരഞ്ഞെടുപ്പിലും രംഗത്തുവന്നിരുന്നു. വേണ്ടത്ര പിന്തുണയില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.