ലണ്ടന്‍: എഫ്.എ കപ്പ് ഫുട്ബാള്‍ മൂന്നാം റൗണ്ടില്‍ ചെല്‍സിക്ക് ജയം. സ്കന്‍ന്ത്രോപ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളിന് വീഴ്ത്തിയാണ് ചെല്‍സി നാലാം റൗണ്ടിലേക്ക് കുതിച്ചത്. ഒന്നാം നിരയുമായിറങ്ങിയ ഗസ് ഹിഡിങ്കിന്‍െറ നീലപ്പടക്കായി ഡീഗോ കോസ്റ്റയും ലോഫ്റ്റസ് ചീക്കും വലകുലുക്കി. മറ്റു മത്സരങ്ങളില്‍ ആഴ്സനല്‍ 3-1ന് സണ്ടര്‍ലന്‍ഡിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് ഷെഫീല്‍ഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിന് നോര്‍വിച്ചിനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.