ബാഴ്സ-റയല്‍ ലോക ഇലവന്‍

സൂറിക്: ലോകമെങ്ങുമുള്ള ആരാധകരുടെ സ്വപ്ന ഇലവന് ബാഴ്സലോണ-റയല്‍ മഡ്രിഡ് മയം. സ്വപ്നത്തില്‍ മാത്രമൊതുങ്ങുന്ന സംഘത്തില്‍ ബാഴ്സയില്‍നിന്നും റയല്‍ മഡ്രിഡില്‍നിന്നുമായി നാലുപേര്‍ വീതം ഇടംനേടി.
അതേസമയം, ഇംഗ്ളണ്ടിന് തീരെ പ്രാതിനിധ്യവുമില്ല. ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി ക്ളബുകളില്‍നിന്നാണ് മറ്റ് മൂന്നുപേര്‍.
ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിന് തുടര്‍ച്ചയായ മൂന്നാം സീസണ്‍ ആണെങ്കില്‍ നെയ്മര്‍, ലൂകാ മോഡ്രിച്, പോള്‍ പൊഗ്ബ എന്നിവര്‍ക്ക് അരങ്ങേറ്റമാണ്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഒമ്പതാമത്തെയും ഇനിയസ്റ്റ ഏഴാമത്തെയും തവണ.
ബാഴ്സലോണയുടെ ലൂയി സുവാരസ്, റയലിന്‍െറ ഗാരെത് ബെയ്ല്‍, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി.

ഫിഫ്പ്രൊ ലോക ഇലവന്‍
ഗോള്‍ കീപ്പര്‍: മാനുവല്‍
നോയര്‍ (ബയേണ്‍ മ്യൂണിക്)
ഡിഫന്‍ഡര്‍: തിയാഗോ സില്‍വ (പി.എസ്.ജി), മാഴ്സലോ (റയല്‍ മഡ്രിഡ്), സെര്‍ജിയോ റാമോസ് (റയല്‍ മഡ്രിഡ്), ഡാനി ആല്‍വ്സ് (ബാഴ്സലോണ)
മിഡ്ഫീല്‍ഡ്: ആന്ദ്രെ ഇനിയസ്റ്റ (ബാഴ്സലോണ), ലൂകാ മോഡ്രിച് (റയല്‍ മഡ്രിഡ്), പോള്‍ പൊഗ്ബ (യുവന്‍റസ്)
ഫോര്‍വേഡ്: നെയ്മര്‍ (ബാഴ്സലോണ), ലയണല്‍ മെസ്സി (ബാഴ്സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മഡ്രിഡ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.