സിറ്റിക്ക് ജയം; ചെല്‍സിക്ക് സമനില

ലണ്ടന്‍: തരംതാഴ്ത്താതിരിക്കാനാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ ആവേശ സമനില. ഇഞ്ചുറി ടൈമില്‍ ജോണ്‍ ടെറി നേടിയ ഗോളിലൂടെ എവര്‍ട്ടനോട് 3-3ന് സമനില പാലിച്ച ഗസ് ഹിഡിങ്കിന്‍െറ നീലപ്പട ഒരു പോയന്‍റ് പിടിച്ചെടുത്തു.
അതേസമയം, പരിക്കില്‍നിന്ന് തിരിച്ചത്തെിയ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 4-0ത്തിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. ഫാബിയന്‍ ഡെല്‍ഫ്, ഡേവിഡ് സില്‍വ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ ടോട്ടന്‍ഹാം 4-1ന് സണ്ടര്‍ലന്‍ഡിനെയും എഫ്.സി ബേണ്‍മൗത് 3-0ത്തിന് നോര്‍വിചിനെയും ന്യൂകാസില്‍ 2-1ന് വെസ്റ്റ്ഹാമിനെയും തോല്‍പിച്ചു.
ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ചെല്‍സിയും എവര്‍ടനും ഗോളടിച്ചു കൂട്ടിയത്. ജോണ്‍ ടെറിയുടെ സെല്‍ഫ് ഗോള്‍ അടക്കം രണ്ടുഗോളിന് ക്രിസ്റ്റലാണ് ലീഡ് ചെയ്തത്. എന്നാല്‍, ഡീഗോ കോസ്റ്റ, ഫാബ്രിഗസ് എന്നിവരിലൂടെ നീലപ്പട തിരിച്ചടിച്ചു. 90ാം മിനിറ്റില്‍ റമിറോസ് മോറി ക്രിസ്റ്റലിന് വിജയമുറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ അഞ്ചാം മിനിറ്റില്‍ ടെറിയുടെ ഗോള്‍ ചെല്‍സിക്ക് സമനിലയും ഒരു പോയന്‍റും നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.